കേരള ഗ്രാമീണബാങ്കിന്റെ കാസര്‍കോട്ടെ മുള്ളേരിയ ശാഖയില്‍ കവര്‍ച്ചാശ്രമം.

  • Post category:news
  • Reading time:1 min read
You are currently viewing കേരള ഗ്രാമീണബാങ്കിന്റെ കാസര്‍കോട്ടെ മുള്ളേരിയ ശാഖയില്‍ കവര്‍ച്ചാശ്രമം.

കാസര്‍കോട്: കേരള ഗ്രാമീണബാങ്കിന്റെ മുള്ളേരിയ ശാഖയില്‍ കവര്‍ച്ചാശ്രമം. ചൊവ്വാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയാണ് സംഭവം. ബാങ്ക് കെട്ടിടത്തിന്റെ ജനല്‍ ഗ്രില്‍സ് മുറിച്ച് അകത്തുകടന്ന മോഷ്ടാവ് പണം സൂക്ഷിച്ചിരുന്ന ലോക്കര്‍ കുത്തി തുറക്കാന്‍ ശ്രമം നടത്തുകയായിരുന്നു.

ബാങ്കിൽ സ്ഥാപിച്ച സെക്യൂരിറ്റി അലറാമിന്റെ ശബ്‌ദം കേട്ട് സമീപവാസികൾ എത്തിയപ്പോൾ മോഷ്ടാവ് ഓടി രക്ഷപെട്ടു. പോലീസ് കേസ് രജിസ്റ്റർ ചെയ്‌ത്‌ അന്വേഷണം ആരംഭിച്ചു.

0Shares