കേരള ഗ്രമീണ ബാങ്കിൻ്റെ ബിസിനസ് 31,658 കോടി കവിഞ്ഞതായി ചെയര്‍മാന്‍; ഈ വര്‍ഷം ബാങ്ക് 10 ശാഖകള്‍ കൂടി ആരംഭിക്കും

  • Post category:news
  • Reading time:1 min read
You are currently viewing കേരള ഗ്രമീണ ബാങ്കിൻ്റെ ബിസിനസ് 31,658 കോടി കവിഞ്ഞതായി ചെയര്‍മാന്‍; ഈ വര്‍ഷം ബാങ്ക് 10 ശാഖകള്‍ കൂടി ആരംഭിക്കും

കാസര്‍കോട്: കേരള ഗ്രമീണ ബാങ്കിൻ്റെ ബിസിനസ് 31,658 കോടി കവിഞ്ഞതായി ചെയര്‍മാന്‍ നാഗേഷ് വൈദ്യ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 630 ബ്രാഞ്ചുകളുള്ള ബാങ്ക് ഈവര്‍ഷം സംസ്ഥാനത്ത് 10 ശാഖകള്‍കൂടി കൊണ്ടുവരുമെന്ന് അദ്ദേഹം വ്യക്തമാക്കി. ബാങ്കിന്റെ നിക്ഷേപം 15,338 കോടിയായി വര്‍ധിച്ചിട്ടുണ്ട്. ഗ്രാമീണ ബാങ്കിന്റെ മൊത്തം വായ്പ 16,320 കോടിരൂപയാണ്. ബാങ്കിന്റെ മൊത്തം വായ്പയുടെ 63 ശതമാനം കാര്‍ഷീക ആവശ്യങ്ങള്‍ക്കാണ് നല്‍കിയിരിക്കുന്നത്. ഈ സാമ്പത്തീക വര്‍ഷം ബാങ്കിന് 304 കോടി രൂപ പ്രവര്‍ത്തന ലാഭം ലഭിച്ചുകഴിഞ്ഞു. 81 ലക്ഷം ഇടപാടുകാരുടെ സ്ഥാപനത്തില്‍ എന്‍.ആര്‍.ഐ എക്കൗണ്ടുകള്‍ ഉള്‍പെടേ എല്ലാ സേവനങ്ങളും നല്‍കി വരുന്നുണ്ട്. ലൈഫ്, നോണ്‍ ലൈഫ് ഇന്‍ഷൂറന്‍സ് പോളിസികളും ശാഖകള്‍ വഴി വിതരണം ചെയ്യുന്നുണ്ട്. ബാങ്കിങ് എക്‌സലന്‍സ് അവാര്‍ഡ്, അസോച്ചം അവാര്‍ഡ്, പി.എം.എ വൈ അവാര്‍ഡ്, നാഷണല്‍ പേയ്‌മെന്റ്‌സ് എക്‌സലന്‍സ് അവാര്‍ഡ് തുടങ്ങിയ ഇതിനകം ലഭിച്ചിട്ടുണ്ട്. മുന്‍ഗണനാ വിഭാഗങ്ങള്‍ക്ക് കൂടുതല്‍ വായ്പ ലഭ്യമാക്കുകയാണ് ബാങ്കിൻ്റെ ലക്ഷ്യമെന്ന് ചെയര്‍മാന്‍ പറഞ്ഞു. ബിസിനസ് 35,500 കോടി ഉയര്‍ത്തുകയാണ് ഈ സാമ്പത്തീക വര്‍ഷം ബാങ്ക് ലക്ഷ്യമിടുന്നത്. ഈവര്‍ഷം നല്‍കുന്ന 17,400 കോടി വായ്പയില്‍ 12,400 കോടി കാര്‍ഷീക മേഖലയ്ക്ക് മുന്‍ഗണന നല്‍കും. ഓണക്കാലത്തോടെ നെറ്റ് ബാങ്കിങ് നിലവില്‍വരുമെന്നും ഇടപാടുകാര്‍ക്ക് ഐ.ടി സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ ജനറല്‍ മാനേജര്‍മാരായ പി ജനാര്‍ദ്ദനന്‍, പവിത്രന്‍, റീജിയേണല്‍ മാനേജര്‍ എം.കെ പ്രസന്ന സംബന്ധിച്ചു.

0Shares