
യുവാവ് വെടിയേറ്റ് മരിച്ച നിലയിൽ.കേരള-കർണാടക വനാതിർത്തിയിൽ ആണ് സംഭവം. ഗണേഷ് എന്ന ആളാണ് മരിച്ചത്. പാണത്തുർ എള്ളുകൊച്ചി എന്ന സ്ഥലത്താണ് യുവാവിന്‍റെ മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. കൈയിൽ ടോർച്ച് പിടിച്ച നിലയിലാണ് മൃതദേഹം. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. ഇയാൾ സ്ഥിരം മോഷ്ടാവ് ആണെന്ന് പോലീസ് പറയുന്നു. ഈ പ്രദേശത്ത് ഗൗഡ സമുദായത്തിൽ ഉള്ളവർ തിങ്ങിപ്പാർക്കുന്ന സ്ഥലമാണ്.

കൃഷിക്കാരായതിനാൽ ഇവിടെ ഉള്ളവരിൽ അധികം പേർക്ക് തോക്കു കൈവശം വയ്ക്കാനുള്ള ലൈസൻസ് അനുവദിച്ചിട്ടുണ്ട്. ഇതേ സ്ഥലത്ത് ആറ് മാസങ്ങൾക്ക് മുമ്പ് മറ്റൊരാളെയും വേടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.
