
കോഴിക്കോട്: കേരളാ സ്റ്റേറ്റ് സ്മാൾ ആൻഡ് മീഡിയം എന്റർപ്രൈസസ് ഓർഗനൈസേഷൻ കോഴിക്കോട് അളകാപുരി ഹോട്ടലിൽ നടന്ന ജനറൽ ബോഡി യോഗത്തിൽ സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുത്തു. സ്റ്റേറ്റ് കമ്മിറ്റി പ്രസിഡന്റായി മുൻ എം.എൽ.എ അബ്ദുൽ റഹ്‌മാൻ രണ്ടത്താണിയും അബൂബക്കർ ഹാജി ഇടനീർ ജനറൽ സെക്രട്ടറിയായും രമേശ് നടുത്തൊടി ട്രഷററായും തെരഞ്ഞെടുക്കപ്പെട്ടു.

സംസ്ഥാന ജനറൽബോഡി യോഗത്തിൽ ചെറുകിട വ്യവസായ മേഖലയിലെ വ്യവസായികൾക്ക് കുടുംബ ആരോഗ്യ ഇൻഷുറൻസ് നടപ്പാക്കണമെന്ന് കേന്ദ്ര- സംസ്ഥാന സർക്കാരുകളോട് പ്രമേയം മൂലം ആവശ്യപ്പെട്ടു. ചെറുകിട വ്യവസായികളുടെ പഞ്ചായത് ലൈസൻസ് പുതുക്കുന്നത് 5 വര്ഷം ആക്കിയ മാതൃകയിൽ മുനിസിപ്പൽ കോർപ്പറേഷനുകളുടെ ലൈസൻസും അഞ്ച് വർഷത്തേക്ക് ആക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
അതോടൊപ്പം തന്നെ ചെറുകിട വ്യവസായികളുടെ മാർജിൻ മണി ലോൺ കണ്ടീഷനുകൾ ഇല്ലാത്ത ഒറ്റത്തവണ തീർപ്പാക്കൽ നടപ്പാക്കിയ കേരളാ സർക്കാരിനെയും വ്യവസായ മന്ത്രിയേയും യോഗം അഭിനന്ദിച്ചു. യോഗത്തിൽ സംസ്ഥാന വൈസ് പ്രസിഡന്റ്ഹുസൈൻ ഹാജി അധ്യക്ഷത വഹിച്ചു.
