കേരളാ മു​ഖ്യ​മ​ന്ത്രിക്ക് എന്തുകൊണ്ടാണ് ആ​യു​ധം താ​ഴെ വ​യ്ക്കാ​ൻ പ​റ​യാ​ൻ ക​ഴി​യില്ലാത്തത്?; മുല്ലപ്പള്ളി പറയുന്നു

  • Post category:news
  • Reading time:1 min read
You are currently viewing കേരളാ മു​ഖ്യ​മ​ന്ത്രിക്ക് എന്തുകൊണ്ടാണ് ആ​യു​ധം താ​ഴെ വ​യ്ക്കാ​ൻ പ​റ​യാ​ൻ ക​ഴി​യില്ലാത്തത്?; മുല്ലപ്പള്ളി പറയുന്നു

കേരളാ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​തി​രെ ആ​ഞ്ഞ​ടി​ച്ച് കെ​.പി​.സി.​സി അ​ധ്യ​ക്ഷ​ന്‍ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍. മു​ഖ്യ​മ​ന്ത്രി വ​ലി​യ ക്രി​മി​ന​ൽ പ​ശ്ചാ​ത്ത​ല​മു​ണ്ടാ​യി​രു​ന്ന വ്യ​ക്തി​യാ​ണെ​ന്നും അ​തി​നാ​ൽ അ​ദ്ദേ​ഹ​ത്തി​ന് ആ​യു​ധം താ​ഴെ വ​യ്ക്കാ​ൻ പ​റ​യാ​ൻ ക​ഴി​യി​ല്ലെ​ന്നും മു​ല്ല​പ്പ​ള്ളി കു​റ്റ​പ്പെ​ടു​ത്തി. യൂ​ണി​വേ​ഴ്സി​റ്റി കോ​ളേ​ജ് വി​ഷ​യ​ത്തി​ൽ മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്ക​വേ​യാ​ണ് മു​ല്ല​പ്പ​ള്ളി മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ അ​തി​രൂ​ക്ഷ വി​മ​ർ​ശ​നം ന​ട​ത്തി​യ​ത്..

കേ​ര​ള സ​ർ​വ്വ​ക​ലാ​ശാ​ല കൗ​മാ​ര കു​റ്റ​വാ​ളി​ക​ളെ വ​ള​ർ​ത്തു​ന്ന കേ​ന്ദ്ര​മാ​ണെ​ന്നും പി​.എ​സ്‍.​സി​യി​ലെ പി​ൻ​വാ​തി​ൽ നി​യ​മ​ന​ത്തെ കു​റി​ച്ച് അ​റി​യു​ന്ന​തി​നാ​ലാ​ണ് അ​ഖി​ലി​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം ന​ട​ന്ന​തെ​ന്നും കെ​.പി​.സി​സി അ​ധ്യ​ക്ഷ​ൻ ആ​രോ​പി​ച്ചു. കേ​സി​ലെ ഒ​ന്നാം പ്ര​തി ശി​വ​ര​ഞ്ജി​ത്തി​ന്‍റെ വീ​ട് പി​.എ​സ്‍.​സി യു​ടെ പ്ര​ദേ​ശി​ക ഓ​ഫീ​സ് പോ​ലെ​യാ​ണ് പ്ര​വ​ർ​ത്തി​ച്ച​തെ​ന്നും അ​ദ്ദേ​ഹം പ​രി​ഹ​സി​ച്ചു.

നെ​ടു​ങ്ക​ണ്ട​ത്ത് ക​സ്റ്റ​ഡി​മ​ര്‍​ദ്ദ​ന​ത്തെ​ത്തു​ട​ര്‍​ന്ന് മ​രി​ച്ച രാ​ജ്‍​കു​മാ​റിന്‍റെ ഭാ​ര്യ​ക്ക് ജോ​ലി ന​ൽ​കി​യ​തോ​ടെ സ​ർ​ക്കാ​ർ കു​റ്റം സ​മ്മ​തി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും മു​ല്ല​പ്പ​ള്ളി പ​റ​ഞ്ഞു. സി​.ഒ.​ടി ന​സീ​ർ വ​ധ​ശ്ര​മ​ക്കേ​സി​ൽ ആ​രോ​പ​ണ വി​ധേ​യ​നാ​യ ഷം​സീ​ർ എം.​എ​ൽ.​എ​യെ ചോ​ദ്യം ചെ​യ്യാ​ത്ത് എ​ന്തു​കൊ​ണ്ടാ​ണെ​ന്ന് ചോ​ദി​ച്ച മു​ല്ല​പ്പ​ള്ളി കേ​സി​ൽ പ്രാ​ഥ​മി​ക ന​ട​പ​ടി​ക​ൾ പോ​ലും ന​ട​ക്കു​ന്നി​ല്ലെ​ന്നും ആ​രോ​പി​ച്ചു.

0Shares