
ജോസ് കെ. മാണിക്കെതിരെ വിമർശനവുമായി പി. ജെ ജോസഫ്. ഞാന്‍ പിടിച്ച മുയലിന് മൂന്ന് കൊമ്പ് എന്ന നിലപാടാണ് ജോസ് കെ. മാണിക്കെന്ന് പി. ജെ ജോസഫ് വിമർശിച്ചു. കേരളാ കോണ്‍ഗ്രസ് എമ്മില്‍ ജോസ് കെ. മാണിക്ക് സ്ഥാനമില്ല. ഭരണഘടന അംഗീകരിക്കാത്തവര്‍ക്ക് പാര്‍ട്ടിയില്‍ സ്ഥാനമില്ല.
തെറ്റ് തിരുത്തി തിരികെ വന്നാല്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി ചെയര്‍മാനായി ജോസ് കെ. മാണിയെ തെരഞ്ഞെടുത്തതിനെതിരെയുള്ള സ്റ്റേ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ജോസ് കെ. മാണി വിഭാഗം നല്‍കിയ അപ്പീല്‍ കട്ടപ്പന സബ് കോടതി തള്ളിയതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം കേരള കോണ്‍ഗ്രസിനെ സംബന്ധിച്ച ഏറ്റവും നിര്‍ണായകമായ കോടതിവിധിയാണ് കട്ടപ്പന സബ് കോടതിയില്‍ നിന്ന് ഉണ്ടായിരിക്കുന്നത്.

വിധി വന്നതിനെ തുടർന്ന് പാർട്ടിയുടെ നിയമസഭാ കക്ഷി നേതാവായി പി.ജെ ജോസഫ് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ജോസ് കെ. മാണി കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാനല്ലെന്നാണ് കട്ടപ്പന സബ് കോടതി വിധി. ചെയര്‍മാന്‍റെ അധികാരം തടഞ്ഞ മുന്‍സിഫ് കോടതി വിധി സബ് കോടതിയും ശരിവച്ചു. കഴിഞ്ഞ ജൂണില്‍ കോട്ടയത്ത് സംസ്ഥാന കമ്മിറ്റി യോഗം ചേര്‍ന്ന് ജോസ് കെ. മാണിയെ പാര്‍ട്ടിയുടെ ചെയര്‍മാനായി മാണിവിഭാഗം തന്നെ തെരഞ്ഞെടുക്കുകയായിരുന്നു. ഈ തെരഞ്ഞെടുപ്പ് പാര്‍ട്ടി ഭരണഘടന പ്രകാരം നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജോസഫ് വിഭാഗം കോടതിയെ സമീപിച്ചത്.
