കേരളാ കോണ്‍ഗ്രസിൽ വീണ്ടും കലഹം;കോട്ടയത്തെ യു.ഡി.എഫ് യോഗം ജോസഫ്‌ വിഭാഗം ബഹിഷ്ക്കരിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing കേരളാ കോണ്‍ഗ്രസിൽ വീണ്ടും കലഹം;കോട്ടയത്തെ യു.ഡി.എഫ് യോഗം ജോസഫ്‌ വിഭാഗം ബഹിഷ്ക്കരിച്ചു

കേരളാ കോണ്‍ഗ്രസിലെ പോര് പുതിയ തലങ്ങളില്‍ എത്തുന്നതിന്‍റെ സൂചനകള്‍ നല്‍കി കോട്ടയത്തെ യു.ഡി.എഫ് യോഗം ജോസഫ്‌ വിഭാഗം ബഹിഷ്കരിച്ചു.തദ്ദേശ സ്ഥാപനങ്ങളിലെ ധാരണ പാലിക്കാന്‍ ജോസ് വിഭാഗം തയ്യാറാകുന്നില്ലെന്നാണ് ജോസഫ് വിഭാഗം നേതാക്കള്‍ പറയുന്നത്. ജോസ് കെ. മാണി വിഭാഗം ധാരണകൾ പാലിക്കാതെയു.ഡി.എഫിനെ വെല്ലുവിളിക്കുകയാണെന്ന് ജോസഫ്‌ വിഭാഗത്തിന്‍റെറെ ജില്ലാ പ്രസിഡന്റ്‌ സജി മഞ്ഞക്കടമ്പിൽ ആരോപിച്ചു.

യു.ഡി.എഫ് ധാരണ പ്രകാരം കേരളാ കോൺഗ്രസ് (എം) ന് ലഭിക്കേണ്ട ചങ്ങനാശ്ശേരി മുനിസിപ്പൽ ചെയർമാർ സ്ഥാനവും, കാഞ്ഞിപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവും,കോൺഗ്രസിന് ലഭിക്കേണ്ട രാമപുരം പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവും, ഏറ്റുമാനൂർ മുനിസിപ്പൽ ചെയർമാർ സ്ഥാനവും ജോസ് വിഭാഗത്തോട് ഒഴിഞ്ഞ് കൊടുക്കണം എന്ന് യു.ഡി.എഫ് നേതൃത്വം ആവശ്യപ്പെട്ടിട്ടും ജോസ് വിഭാഗം അതിന് തയ്യാറാകുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.

0Shares