കാഞ്ഞങ്ങാട്: കേരളപ്പിറവി ദിനത്തില്‍ ഭരണഭാഷാ പ്രതിജ്ഞയ്ക്കു സംഗീതാവിഷ്‌കാരം ഒരുക്കി വെള്ളിക്കോത്ത് എം.പി.എസ് ജി.വി.എച്ച്.എസ്.എസ്. ‘മലയാളമാണ് എന്റെ ഭാഷ….’എന്നു തുടങ്ങുന്ന പ്രതിജ്ഞ സ്‌കൂള്‍ സംഗീതാധ്യാപകന്‍ വെള്ളിക്കോത്ത് വിഷ്ണുഭട്ടാണ് സംഗീത രൂപം നല്‍കി ചിട്ടപ്പെടുത്തിയത്. വിദ്യാരംഗം കലാസാഹിത്യ വേദി, മലയാളവേദി എന്നിവയുടെ നേതൃത്വത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. കേരളപ്പിറവിയുടെ ഓര്‍മയ്ക്ക് 62 മണ്‍ചിരാതുകളില്‍ ഭാഷാ ദീപമേന്തി മഹാകവി പിയുടെ സര്‍ഗാത്മകത ഉണര്‍ത്തിയ സ്‌കൂള്‍ അരയാല്‍ത്തറയ്ക്കു കീഴില്‍ അണിനിരന്ന് സംഗീത പ്രതിജ്ഞ അവതരിപ്പിച്ചു. പ്രധാനാധ്യാപകന്‍ ടി.പി.അബ്ദുല്‍ ഹമീദ് ഭാഷാദീപം കൊളുത്തി.
പി.ടി.എ പ്രസിഡന്റ് കെ.ജയന്‍ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് എസ്.ഗോവിന്ദ് രാജ്, എം.കെ.പ്രിയ, ടി.പി.സൗമിനി ഭായി, കെ.പുഷ്പവല്ലി, ടി.വി.മധുകുമാര്‍, കെ.അനില്‍കുമാര്‍, സ്റ്റാഫ് സെക്രട്ടറി വി.സുരേഷ് എന്നിവര്‍ പ്രസംഗിച്ചു.
കുട്ടികള്‍ അക്ഷരക്കാര്‍ഡുകളുമേന്തി മലയാള ഭാഷയെ വരവേറ്റു. നവകേരളത്തിന് ആശയങ്ങള്‍ തേടി ചിത്രരചന, ലേഖന മല്‍സരങ്ങളും നടത്തി.
കേരളപ്പിറവി ദിനത്തില്‍ ഭരണഭാഷാ പ്രതിജ്ഞയ്ക്കു സംഗീതാവിഷ്‌കാരം