കേരളത്തെ ഭീതിയിലാഴ്ത്തി കൊറോണ വൈറസ്; ചൈനയില്‍ നിന്നും വന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥിനി കോട്ടയത്ത് നിരീക്ഷണത്തില്‍

  • Post category:news
  • Reading time:1 min read
You are currently viewing കേരളത്തെ ഭീതിയിലാഴ്ത്തി കൊറോണ വൈറസ്; ചൈനയില്‍ നിന്നും വന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥിനി കോട്ടയത്ത്  നിരീക്ഷണത്തില്‍

നിപ്പയ്ക്ക് ശേഷം കേരളത്തെ ഭീതിയിലാഴ്ത്തി കൊറോണ വൈറസ്. സംസ്ഥാനത്ത് ജാഗ്രത നിര്‍ദ്ദേശം നല്‍കി. കോട്ടയത്ത് ഒരാള്‍ നിരീക്ഷണത്തിലാണെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. ചൈനയിലെ വുഹാനില്‍ നിന്ന് വന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയാണ് നിരീക്ഷണത്തിലുള്ളത്.

ഇവര്‍ ഇപ്പോള്‍ പൂര്‍ണ ആരോഗ്യവതിയാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. കൊറോണ വൈറസ് ബാധയ്‌ക്കെതിരെ സംസ്ഥാനം അതീവ ജാഗ്രതയോടെ പോകണമെന്ന് നേരത്തെ തന്നെ ആരോഗ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിരുന്നു.

അതേസമയം, സൗദിയില്‍ മലയാളി നഴ്‌സിനെ ബാധിച്ചത് ചൈനയില്‍ നിന്നു പടരുന്ന കൊറോണ വൈറസല്ലെന്നു സ്ഥിരീകരിച്ചു. കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിനിക്കാണ് രോഗ ബാധയേറ്റിട്ടുള്ളത്.

0Shares