കേരളത്തിൽ ലോട്ടറി വില്പനക്കാർക്ക് യൂണിഫോം കൊണ്ടുവരുന്നു

  • Post category:news
  • Reading time:1 min read
You are currently viewing കേരളത്തിൽ ലോട്ടറി വില്പനക്കാർക്ക് യൂണിഫോം കൊണ്ടുവരുന്നു


തിരുവനന്തപുരം: കേരളത്തില്‍ ലോട്ടറി വില്‍പ്പനക്കാര്‍ക്ക് യൂണിഫോം കൊണ്ടുവരാന്‍ ഒരുങ്ങി ലോട്ടറി ഏജന്റുമാരുടെയും ചില്ലറവില്പനക്കാരുടെയും ക്ഷേമ നിധി ബോര്‍ഡ്. ഒന്നര കോടി രൂപയാണ് ഇതിനായി ഫണ്ട് വിലയിരുത്തിയിട്ടുള്ളത്. ലോട്ടറി പരസ്യത്തോട് കൂടിയ ഓവർകോട്ട് ആകും ഇതിനായി രൂപകല്‍പ്പനചെയ്യുക.

ലോട്ടറി തൊഴിലാളികൾക്ക് 6000 രൂപ വീതം ഓണം ഇൻസെന്റീവ് നൽകിയപ്പോൾ അതിൽ നിന്നും 500 രൂപ വീതം യൂണിഫോമിനായി കുറവ് വരുത്തിയാണ് നൽകിയത്. കൊച്ചി മെട്രോയിൽ ഉൾപ്പെടെ യൂണിഫോം തയ്യറാക്കിയ കുടുംബശ്രീക്കാണ് ലോട്ടറി വില്പനക്കരുടെ യൂണിഫോമും തയ്യാറാക്കുന്നതിനുള്ള ചുമതല നൽകിയിട്ടുള്ളത്. ആദ്യ ഘട്ടത്തിൽ ക്ഷേമ നിധി അംഗംങ്ങളായ 50,000 പേർക്ക് യൂണിഫോം ലഭിക്കും.

0Shares