കാസര്‍കോട്: കേരളത്തിന്റെ ആവശ്യങ്ങള്‍ക്ക് നേരെ ചിലര്‍ പുറംതിരിഞ്ഞപ്പോള്‍ സഹായിച്ചത് സഹകരണ മേഖലയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആപത്ഘടത്തില്‍ തങ്ങളുടെ സ്വന്തം ആവശ്യം എന്ന നിലക്കാണ് സഹകരണ മേഖല മുന്നോട്ടുവന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കാസര്‍കോട് മുന്‍സിപ്പല്‍ ടൗണ്‍ഹാളില്‍ നടന്ന 65 ാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്രം സഹകരണ മേഖലയെ തകര്‍ക്കാന്‍ ശ്രമം നടത്തിയെങ്കിലും അത് വിലപ്പോയില്ല. കേരളത്തിലെ ജനങ്ങള്‍ സഹകരണ മേഖലയെ പിന്താങ്ങിയതിന്റെ ഫലമായാണ് അത് സാധിച്ചതെന്നും അതിന് ഈ അവസരത്തില്‍ നന്ദി അറിയിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ ദേശസാല്‍കൃത ബാങ്കുകള്‍ കേരളത്തിലെ ചില പ്രോജക്ടുകള്‍ക്ക് താല്‍പര്യമെടുക്കാത്തതു കാരണം ചില പദ്ധതികള്‍ക്ക് വിഷമം നേരിട്ടിട്ടുണ്ട്. അതിന് സഹായിച്ചത് സഹകരണമേഖലയായിരുന്നു. ക്ഷേമ പെന്‍ഷനുകള്‍ വീടുകളില്‍ എത്തിക്കാന്‍ സഹായിച്ചു. ഒരുപരാതിപോലുമില്ലാതെ അത് നിറവേറ്റി. കേരളത്തിലെ സഹകരണ സ്ഥാപനങ്ങളെ ഒന്നിപ്പിക്കുന്ന കേരള ബാങ്ക് ആരംഭിക്കാന്‍ പ്രാഥമീക അനുമതി ലഭിച്ചെന്ന് മുഖ്യമന്ത്രി സദസിനെ അറിയിച്ചു. 
സഹകരണ വകുപ്പ് മന്ത്രി കടകം പള്ളി സുരേന്ദ്രന്‍ അധ്യക്ഷനായി. മന്ത്രി ഇ ചന്ദ്രശേഖരന്‍ മുഖ്യപ്രഭാഷണം നടത്തി. പി കരുണാകരന്‍ എം.പി, എം.എല്‍.എ മാരായ എം രാജഗോപാലന്‍, എന്‍.എ നെല്ലിക്കുന്ന്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍, ബാഫാത്തിമാ ഇബ്രാഹീം, കലക്ടര്‍ ഡോ.ഡി സജിത്ത് കുമാര്‍, കെ.കെ നാരായണന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.