കേരളത്തില്‍ പുതിയ ഗ്രാമപഞ്ചായത്തുകള്‍ രൂപവത്കരിക്കുന്നു; നിലവിലെ ഗ്രാമപഞ്ചായത്തുകളെ നഗരസഭകളായി ഉയര്‍ത്താന്‍ ശുപാര്‍ശയില്ല

  • Post category:news
  • Reading time:1 min read
You are currently viewing കേരളത്തില്‍ പുതിയ ഗ്രാമപഞ്ചായത്തുകള്‍ രൂപവത്കരിക്കുന്നു; നിലവിലെ ഗ്രാമപഞ്ചായത്തുകളെ നഗരസഭകളായി ഉയര്‍ത്താന്‍ ശുപാര്‍ശയില്ല

സംസ്ഥാനത്ത് പുതിയ ഗ്രാമപഞ്ചായത്തുകള്‍ രൂപവത്കരിക്കുന്നു. അടുത്ത വര്‍ഷം നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിനെ മുന്‍നിര്‍ത്തിയാണ് പുതിയ നീക്കം. ഇതുസംബന്ധിച്ച്‌ തദ്ദേശ സ്വയംഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറി പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. പുതിയ പഞ്ചായത്തുകള്‍ 2011 സെന്‍സസ് അടിസ്ഥാനത്തിലാണ് വിഭജിക്കുന്നത്.

27,340ലധികം ജനസംഖ്യ, 32 ചതുരശ്ര കി.മീറ്ററിലധികം വിസ്തീര്‍ണ്ണം, 50 ലക്ഷത്തിന് മുകളിലുള്ള തനത് വരുമാനം തുടങ്ങിയ മാനദണ്ഡങ്ങള്‍ കണക്കാക്കിയാണ് പുതിയ പഞ്ചായത്തുകള്‍ രൂപവത്കരിക്കുക. നാല് പഞ്ചായത്തുകള്‍ കൂട്ടിച്ചേര്‍ത്ത് ഒരു ബ്ലോക്ക് പഞ്ചായത്തും രൂപവത്കരിക്കണം. ഈ മാസം തന്നെ സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചേക്കും.

പുതിയ നഗരസഭകളും കോര്‍പ്പറേഷനുകളും രൂപീകരിക്കാന്‍ സര്‍ക്കാന്‍ ഉദ്ദേശിക്കുന്നില്ല. ഗ്രാമപഞ്ചായത്തുകളെ നഗരസഭകളായി ഉയര്‍ത്താന്‍ ശുപാര്‍ശ ചെയ്യേണ്ടെന്ന് നിര്‍ദ്ദേശമുണ്ട്. മുനിസിപ്പാലിറ്റികളെ കോര്‍പ്പറേഷനുകളാക്കി ഉയര്‍ത്താനും ശുപാര്‍ശയില്ല.

0Shares