കേരളത്തില്‍ പുതിയൊരു രാഷ്ട്രീയ പാര്‍ട്ടി കൂടി വരുന്നു; ‘മലയാളി കോണ്‍ഗ്രസ്’ പൊന്നാനിയിൽ യു.ഡി.എഫിനെതിരെ മത്സരിക്കും

  • Post category:news
  • Reading time:1 min read
You are currently viewing കേരളത്തില്‍ പുതിയൊരു രാഷ്ട്രീയ പാര്‍ട്ടി കൂടി വരുന്നു; ‘മലയാളി കോണ്‍ഗ്രസ്’ പൊന്നാനിയിൽ യു.ഡി.എഫിനെതിരെ മത്സരിക്കും

മലപ്പുറം: കേരളത്തില്‍ പുതിയതായി ഒരു പാര്‍ട്ടി കൂടി രൂപീകരിച്ചിരിക്കുകയാണ്. ഇതിന്‍റെ പേര് ‘മലയാളി കോണ്‍ഗ്രസ്’. മലപ്പുറം ജില്ലയിലെ തിരൂര്‍ പൊന്മുണ്ടത്ത് മുസ്ലിം ലീഗുമായി സഖ്യമുണ്ടാക്കിയതിനെതിരെ പ്രതിഷേധിച്ചതിന് കോണ്‍ഗ്രസില്‍ നിന്ന് അച്ചടക്ക നടപടി നേരിട്ട യൂനൂസ് സലീമാണ് മലയാളി കോണ്‍ഗ്രസ് എന്ന പുതിയ പാര്‍ട്ടി ഉണ്ടാക്കിയത്. പൊന്മുണ്ടം മണ്ഡലത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ എക്‌സിക്യൂട്ടീവ് അംഗമായിരുന്നു യൂനൂസ് സലീം. പുതിയ പാര്‍ട്ടിയുടെ കീഴില്‍ പൊന്നാനി മണ്ഡലത്തില്‍ യു.ഡി.എഫിനെതിരെ മത്സരിക്കാനാണ് യൂനൂസ് സലീമിന്‍റെ തീരുമാനം.

സാധാരണയായി പൊന്മുണ്ടം പഞ്ചായത്തില്‍ കോണ്‍ഗ്രസും മുസ്ലിം ലീഗും തനിച്ചാണ് മത്സരിക്കാറുള്ളത്. എന്നാല്‍ ഇക്കുറി തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം ഭിന്നിച്ചു സ്ഥലങ്ങളില്‍ മുസ്ലിം ലീഗുമായി സഖ്യത്തിലെത്താന്‍ കോണ്‍ഗ്രസ് തീരുമാനമെടുത്തു. ഈ തീരുമാനത്തിന്‍റെ ഭാഗമായി പൊന്മുണ്ടം പഞ്ചായത്തിലും സഖ്യം രൂപീകരിച്ചു.

ഇതിനെതിരെയായിരുന്നു യൂനൂസ് സലീം പ്രതിഷേധിച്ചത്. പ്രതിഷേധത്തെ തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. തുടര്‍ന്നാണ് യൂനൂസ് സലീം പുതിയ പാര്‍ട്ടിയുണ്ടാക്കിയതും പൊന്നാനിയില്‍ മത്സരിക്കാനും തീരുമാനിച്ചത്.

0Shares