കേരളത്തില്‍ കോണ്‍ഗ്രസ് ലീഗിൻ്റെ ജൂനിയര്‍ പാര്‍ട്ടിയായി മാറിയെന്ന് വി.മുരളീധരന്‍ എം.പി

  • Post category:news
  • Reading time:1 min read
You are currently viewing കേരളത്തില്‍ കോണ്‍ഗ്രസ് ലീഗിൻ്റെ ജൂനിയര്‍ പാര്‍ട്ടിയായി മാറിയെന്ന് വി.മുരളീധരന്‍ എം.പി

കാസര്‍കോട്: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് മുസ്ലിം ലീഗിൻ്റെ ജൂനീയര്‍ പാര്‍ട്ടിയായി കേരളത്തില്‍ മാറിയിക്കുകയാണെന്ന് ബി.ജെ.പി ദേശീയ നിര്‍വ്വാഹക സമിതി അംഗം വി.മുരളീധരന്‍ എംപി പറഞ്ഞു. ബി.ജെ.പി കാസര്‍കോട് ജില്ലാ കമ്മറ്റി സംഘടിപ്പിച്ച ദക്ഷിണ കന്നട ജില്ലയില്‍ നിന്ന് കര്‍ണ്ണാടക നിയമ സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട എം.എല്‍.എമാര്‍ക്ക് നല്‍കിയ സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മഹാനായ ഗാന്ധിയുടെ വാക്കുകളെ പോലും ധിക്കരിച്ച് ഇന്ത്യാ വിഭജനത്തിന് കാരണക്കാരായ ലീഗിൻ്റെ നിര്‍ദ്ദേശമനുസരിച്ചാണ് ഇന്ന് കോണ്‍ഗ്രസ്സ് പാര്‍ട്ടി മുന്നോട്ട് പോകുന്നത്. കോണ്‍ഗ്രസിന് അവകാശപ്പെട്ട രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസ്സിന് വിട്ട് നല്‍കിയതിലൂടെ കുഞ്ഞാലിക്കുട്ടിയുടെ തീരുമാനമാണ് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും നടപ്പാക്കിയിരിക്കുന്നത്. കേരളം ലീഗി തീറെഴുതി കൊടുത്തിരിക്കുകയാണ് കോണ്‍ഗ്രസെന്ന് മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.ജില്ലാ പ്രസിഡണ്ട് കെ.ശ്രീകാന്ത് അദ്ധ്യക്ഷനായി. ദക്ഷിണകന്നടയിലെ എം.എല്‍.എമാരായ സഞ്ചീവ മട്ടന്തൂര്‍, അംഗാര തുടങ്ങിയവരെ ഷാളണിയിച്ച് ആദരിച്ചു. നളീന്‍കുമാര്‍കട്ടീല്‍ എം.പി, ദേശീയ സമിതിയംഗം എം.സഞ്ജീവ ഷെട്ടി, സംസ്ഥാന വൈസ് പ്രസിഡണ്ട് പ്രമീള സി നായക്, സമിതിയംഗങ്ങളായ രവീശതന്ത്രി കുണ്ടാര്‍, പി.സുരേഷ്‌കുമാര്‍ഷെട്ടി, ബാലകൃഷ്ണഷെട്ടി, നഞ്ചില്‍കുഞ്ഞിരാമന്‍, എം.ജനനി, സദാനന്ദ റൈ, സവിത ടീച്ചര്‍, എം.കുഞ്ഞിക്കണ്ണന്‍ ബളാല്‍, എം.ബല്‍രാജ്, രത്നാവതി തുടങ്ങിയവര്‍ പങ്കെടുത്തു.

0Shares