കേരളത്തില്‍ ഇനി ‘ഡ്രൈഡേയ്’ ; മദ്യവില്‍പ്പനശാലകള്‍ ഇന്ന് വൈകിട്ട് അടയ്ക്കും; തുറക്കുന്നത് വ്യാഴാഴ്ച

  • Post category:news
  • Reading time:1 min read
You are currently viewing കേരളത്തില്‍ ഇനി ‘ഡ്രൈഡേയ്’ ; മദ്യവില്‍പ്പനശാലകള്‍ ഇന്ന് വൈകിട്ട് അടയ്ക്കും; തുറക്കുന്നത് വ്യാഴാഴ്ച

സംസ്ഥാനത്തെ മദ്യവില്‍പ്പനശാലകള്‍ ഇന്ന് വൈകീട്ട് ഏഴിന് അടയ്ക്കുമെന്ന് ബിവറേജസ് കോര്‍പറേഷന്‍ അധികൃതര്‍. അര്‍ധവാര്‍ഷിക കണക്കെടുപ്പ് പ്രമാണിച്ചാണ് തിങ്കളാഴ്ച വൈകീട്ട് മുതല്‍ മദ്യവില്‍പ്പനശാലകള്‍ അടച്ചിടാന്‍ ബിവറേജസ് കോര്‍പറേഷന്‍ തീരുമാനിച്ചിരിക്കുന്നത്.

അതേസമയം തിങ്കളാഴ്ച അടയ്ക്കുന്ന മദ്യവില്‍പ്പനശാലകള്‍ തുറക്കുന്നത് വ്യാഴാഴ്ച ആയിരിക്കും. അതായത് രണ്ടു ദിവസത്തിലധികം സംസ്ഥാനത്ത് ഡ്രൈ ഡേ ആയിരിക്കും. ചൊവ്വാഴ്ച ഒക്ടോബര്‍ ഒന്നിന് പതിവ് പോലെ ഡ്രൈ ഡേ ആയതിനാലും ഒക്ടോബര്‍ രണ്ട് ബുധനാഴ്ച ഗാന്ധിജയന്തി ആയതിനാലും ബാറുകള്‍ ഉള്‍പ്പെടെയുള്ള മദ്യശാലകള്‍ക്ക് അവധിയാണ്.

0Shares