കേരളത്തില്‍ ഇതര സംസ്ഥാന തൊഴിലാളികളെ കൂട്ടക്കൊലചെയ്യുന്നതായി ഉത്തരേന്ത്യന്‍ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാജ പ്രചാരണം; പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങള്‍

  • Post category:news
  • Reading time:1 min read
You are currently viewing കേരളത്തില്‍ ഇതര സംസ്ഥാന തൊഴിലാളികളെ കൂട്ടക്കൊലചെയ്യുന്നതായി ഉത്തരേന്ത്യന്‍ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാജ പ്രചാരണം; പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങള്‍

കോഴിക്കോട് :കേരളത്തില്‍ ഇതര സംസ്ഥാന തൊഴിലാളികളെ കൂട്ടക്കൊലചെയ്യുന്നതായി ഉത്തരേന്ത്യയില്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചാരണം. കേരളത്തില്‍ മൊത്തത്തില്‍ പ്രശ്നങ്ങള്‍ ആണെന്നും അതുകാരണം ഇവിടെ ജോലിക്ക് വന്നിരിക്കുന്ന തൊഴിലാളികള്‍ കൊല്ലപ്പെടുന്നു എന്നുമാണ് ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നത്. ഇതൊക്കെ കേട്ട് ഭയപ്പെട്ട തൊഴിലാളികളുടെ നാട്ടിലുള്ള ബന്ധുക്കള്‍ ഇവരോട് മടങ്ങി വരാന്‍ ആവശ്യപ്പെടുന്നുവെന്നാണ് തൊഴിലാളികള്‍ പറയുന്നത്. കേരളത്തില്‍ ഇതര സംസ്ഥാന തൊഴിലാളികളെ കൂട്ടക്കൊലചെയ്യുന്നതായി സാമൂഹ്യമാധ്യമങ്ങളില്‍ പ്രചാരണം നടക്കുന്നുവെന്ന് കാട്ടി കേരള ഹോട്ടല്‍ ആന്‍റ് റസ്റ്റോറന്‍റ് അസോസിയേഷന്‍ പോലീസില്‍ പരാതി നല്‍കിയപ്പോഴാണ് ഇത്തരത്തില്‍ ഒരു വാര്‍ത്ത‍ പുറം ലോകം അറിയുന്നത് .

കോഴിക്കോട് ടൗണ്‍ പോലീസിലാണ് ഇവര്‍ പരാതി നല്‍കിയത്. കഴിഞ്ഞ കുറച്ചുകാലമായി കേരളത്തിന് എതിരെ നടന്നുവരുന്ന വ്യാജപ്രചരണങ്ങളുടെ തുടര്‍ച്ചയാണ് ഇതും എന്നാണു രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്. സംസ്ഥാനത്ത് ആത്മഹത്യ ചെയ്ത ഇതര സംസ്ഥാന തൊഴിലാളിയുടേത് മുതല്‍ സംസ്ഥാനത്തിന് പുറത്ത് നടന്ന ചില സംഭവങ്ങളുടേതടക്കമുള്ള ചിത്രങ്ങളാണ് വ്യാജ പ്രചരണത്തിനായി ഉപയോഗിക്കുന്നത്. സംസ്ഥാനത്ത് വ്യാപകമായി ഇതര സംസ്ഥാന തൊഴിലാളികളെ തല്ലി കൊല്ലുന്നുവെന്നാണ് ഇതര സംസ്ഥാന തൊഴിലാളികളുടെ വാട്‌സ് അപ്പ് ഗ്രൂപ്പുകളിലടക്കം നടക്കുന്ന പ്രചരണം. ബംഗാള്‍, ഒഡീഷ സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ക്കിടയിലാണ് വ്യാപകമായ രീതിയില്‍ ഇത് പ്രചരിക്കുന്നത്.

0Shares