
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടത് മുന്നണിയുടെ പ്രചാരണ ചുതല വഹിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ പൊതുതെരഞ്ഞെടുപ്പ് ദേശീയ രാഷ്ട്രീയത്തിൽ ഇടതുപക്ഷത്തിനും പ്രത്യേകിച്ച് സി.പി.എമ്മിനും നിർണ്ണായകമാണ് എന്നതാണ് മുഖ്യമന്ത്രി നേരിട്ട് പ്രചാരണ ചുമതല ഏറ്റെടുക്കാന്‍ കാരണമായി കരുതുന്നത്. സംസ്ഥാനത്തെ 140 നിയമസഭാ മണ്ഡലം കമ്മിറ്റികളിലും നേരിട്ടെത്തി പ്രചാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനാണ് മുഖ്യമന്ത്രിയുടെ നീക്കം.

പാര്‍ട്ടിക്കും മുന്നണിക്കും കൂടുതൽ സാധ്യതയുള്ള കേരളത്തിൽ പ്രചാരണ പ്രവർത്തനങ്ങൾ ശക്തമാക്കാനാണ് തീരുമാനം. ഈ നീക്കത്തിന്‍റെയും ഭാഗമായാണ് മുഖ്യമന്ത്രി തന്നെ പ്രചാരണ പ്രവർത്തനങ്ങൾ വിലയിരുത്താനെത്തുന്നത്. മുഖ്യമന്ത്രി കേരളത്തിലെ നൂറ്റിനാൽപ്പത് നിയോജക മണ്ഡലങ്ങളിലും നേരിട്ടെത്തിയാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്..
സംസ്ഥാനത്തെ മണ്ഡലം കമ്മിറ്റി അംഗങ്ങളോട് പ്രവർത്തന റിപ്പോർട്ടുമായെത്താണ് മുഖ്യമന്ത്രി നിർദേശം നൽകിയിരിക്കുന്നത്. റിപ്പോര്‍ട്ടില്‍ പറയുന്ന വീഴ്ചകളും പോരായ്മകളും മുഖ്യമന്ത്രി വിലയിരുത്തും. ഓരോ മണ്ഡലത്തിലും രണ്ട് മുതൽ മൂന്ന് മണിക്കൂർ വരെ സമയമെടുത്താണ് യോഗങ്ങൾ ചേരുന്നത്. സി.പി.എം സംഘടിപ്പിക്കുന് കമ്മിറ്റി യോഗങ്ങളിലാണ് പങ്കെടുക്കുന്നതെങ്കിലും ഇടതുമുന്നണിയിലെ മറ്റു കക്ഷികളുടെ പ്രവർത്തനവും മുഖ്യമന്ത്രി വിലയിരുത്തുന്നുണ്ട്. അതോടൊപ്പം പ്രമുഖരെ നേരിട്ട് കാണാനും സമയം കണ്ടെത്തുന്നുണ്ട്.
