കേരളത്തിലെ മെത്രാന്മാരുടെ ഭൂമി കുംഭകോണത്തിനും സാമ്പത്തിക ചൂഷണത്തിനുമെതിരെ ഡോ. ജോസഫ് വര്‍ഗീസിന്റെ ഒറ്റയാള്‍ പോരാട്ടം; നീതിക്കുവേണ്ടിയുള്ള യാത്ര കാസര്‍കോട് നിന്നാരംഭിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing കേരളത്തിലെ മെത്രാന്മാരുടെ ഭൂമി കുംഭകോണത്തിനും സാമ്പത്തിക ചൂഷണത്തിനുമെതിരെ ഡോ. ജോസഫ് വര്‍ഗീസിന്റെ ഒറ്റയാള്‍ പോരാട്ടം; നീതിക്കുവേണ്ടിയുള്ള യാത്ര കാസര്‍കോട് നിന്നാരംഭിച്ചു

കാസര്‍കോട്: കേരളത്തിലെ മെത്രാന്മാരുടെ ഭൂമി കുംഭകോണത്തിനും സാമ്പത്തിക ചൂഷണത്തിനുമെതിരെ ഡോ. ജോസഫ് വര്‍ഗീസ് നടത്തുന്ന ഒറ്റയാള്‍ പോരാട്ടം കാസര്‍കോട് നിന്നാരംഭിച്ചു. കുമ്പളയിലെയും കാസര്‍കോട്ടെയും പള്ളിക്കുമുന്നില്‍ പ്ലക്കാര്‍ഡ് ഉയര്‍ത്തി പ്രതിഷേധം പ്രകടിപ്പിച്ചു. ഇനി എല്ലാ ജില്ലകളിലെയും അതിരൂപതകള്‍ക്കു മുന്നിലെ വിശ്വാസികള്‍ക്കിടയില്‍ ബോധവത്കരണം നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ നിയമങ്ങള്‍ തങ്ങള്‍ക്ക് ബാധകമല്ലെന്ന് പറഞ്ഞ് വിശ്വാസികളെ സാമ്പത്തികമായി ചൂഷണം ചെയ്യുന്ന കേരളത്തിലെ മെത്രാന്മാരുടെ കപട മുഖം പൊതുസമൂഹത്തിനു മുന്നില്‍ തുറന്നു കാട്ടുന്നതിനു വേണ്ടിയാണ് ഈ സമരമെന്നും ലക്ഷ്യം കാണുന്നതു വരെ ഇതില്‍ ഉറച്ചുനില്‍ക്കുമെന്നും ജോസഫ് വര്‍ഗീസ് പറഞ്ഞു. കേരളത്തിലെ മെത്രാന്മാര്‍ അമ്പാനിമാരാണ്. ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്താതെ പള്ളികളുടെ സ്വത്തുക്കളെല്ലാം കൈവശപ്പെടുത്തി ആഡംബര ജീവിതം നയിക്കുന്നു. യേശുക്രിസ്തുവിന്റെ ആദര്‍ശങ്ങള്‍ക്ക് വിരുദ്ധമായാണ് ഇവരുടെയെല്ലാം പ്രവര്‍ത്തനങ്ങള്‍. കാരുണ്യമില്ലാതെ ചൂഷണം മാത്രം ലക്ഷ്യമിടുന്ന ഇവര്‍ക്കെതിരെ അതിശക്തമായ പോരാട്ടം തന്നെയാണ് വേണ്ടതെന്നും ജോസഫ് വര്‍ഗീസ് വ്യക്തമാക്കി. വ്യാഴാഴ്ച തലശ്ശേരി കത്തീഡ്രല്‍ പള്ളിയില്‍ പ്രതിഷേധിച്ചു.

0Shares