കേരളത്തിലെ കലാപങ്ങളുടെ ഉറവിടം ആര്‍.എസ്.എസ് ശാഖകള്‍; നേരിടാന്‍ സി.പി.എം പ്രവര്‍ത്തകര്‍ കായികക്ഷമത കൈവരിക്കണം: കോടിയേരി ബാലകൃഷ്ണന്‍

  • Post category:news
  • Reading time:1 min read
You are currently viewing കേരളത്തിലെ കലാപങ്ങളുടെ ഉറവിടം ആര്‍.എസ്.എസ് ശാഖകള്‍; നേരിടാന്‍ സി.പി.എം പ്രവര്‍ത്തകര്‍ കായികക്ഷമത കൈവരിക്കണം: കോടിയേരി ബാലകൃഷ്ണന്‍

തിരുവല്ല: ആര്‍.എസ്.എസിനെതിരേ രൂക്ഷ വിമര്‍ശനവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേരളത്തിലെ കലാപങ്ങളുടെ ഉറവിടം ആര്‍.എസ്.എസ് ശാഖകളാണെന്നും കോടിയേരി പറഞ്ഞു. ആര്‍.എസ്.എസിനെ നേരിടാന്‍ സി.പി.എം പ്രവര്‍ത്തകര്‍ തയാറെടുക്കണം. അതിനായി കായികക്ഷമത കൈവരിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ആര്‍.എസ്.എസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുമ്ബോള്‍ പൊലിസ് സ്റ്റേഷന്‍ ബോംബെറിഞ്ഞ തകര്‍ക്കുന്നത് പതിവായിട്ടുണ്ട്. ഇത് സംസ്ഥാനത്ത് അരാജകത്വവും കലാപവും സൃഷ്ടിക്കാനുള്ള നീക്കമാണ്. ഇത്തരക്കാര്‍ക്കെതിരെ ബഹുജന മുന്നേറ്റമുണ്ടാകണമെന്നും കോടിയേരി പറഞ്ഞു.

0Shares