കേരളത്തിലെ ഈ മൂന്നു നഗരങ്ങളില്‍ ഡീസല്‍ ഓട്ടോറിക്ഷകള്‍ നിരോധിക്കുന്നു; നഗരങ്ങളേതല്ലാമറിയാം

  • Post category:news
  • Reading time:1 min read
You are currently viewing കേരളത്തിലെ ഈ മൂന്നു നഗരങ്ങളില്‍ ഡീസല്‍ ഓട്ടോറിക്ഷകള്‍ നിരോധിക്കുന്നു; നഗരങ്ങളേതല്ലാമറിയാം

തിരുവനന്തപുരം: സംസ്ഥാനത്തെ മൂന്നുനഗരങ്ങളില്‍ പഴയ ഡീസല്‍ ഓട്ടോറിക്ഷകള്‍ നിരോധിക്കുന്നു. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളിലെ 15 വര്‍ഷത്തിലധികം പഴക്കമുള്ള ഡീസല്‍ ഓട്ടോറിക്ഷകളാണ് നിരോധിക്കുന്നത്. 2020 മാര്‍ച്ചിനകം ഇവ വൈദ്യുതിയിലേക്കോ സി.എന്‍.ജിയിലേക്കോ മാറണമെന്നാണ് നിര്‍ദേശം.അന്തരീക്ഷ മലിനീകരണം കുറയ്ക്കാനും വൈദ്യുതവാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി. വാഹനങ്ങളുടെ പുകപരിശോധനാ സംവിധാനത്തിലെ അപര്യാപ്തത കാരണം വന്‍തോതില്‍ പരിസ്ഥിതി മലിനീകരണമുണ്ടാക്കുന്ന വാഹനങ്ങള്‍ നിരത്തിലെത്തുന്നുണ്ട്. ഇത് തടയാനാണ് നിയന്ത്രണമേര്‍പ്പെടുത്തുന്നത്. ബി എസ് 1, ബി എസ് 2 വിഭാഗത്തില്‍പ്പെട്ട ഡീസല്‍ ഓട്ടോറിക്ഷകള്‍ക്കാണ് ആദ്യഘട്ടത്തില്‍ നിരോധനം ബാധകമാകുക.തിരുവനന്തപുരത്ത് 70,689-ഉം എറണാകുളത്ത് 58,271-ഉം കോഴിക്കോട്ട് 51,449-ഉം ഓട്ടോറിക്ഷകളുണ്ട്. ഇതില്‍ പകുതിയിലധികം ഡീസലില്‍ ഓടുന്നവയാണ്. തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം നഗരങ്ങളില്‍ 2000 ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ക്ക് മാത്രമായി പുതുതായി പെര്‍മിറ്റ് അനുവദിക്കുമെന്ന് ഗതാഗത മന്ത്രി എ കെ. ശശീന്ദ്രന്‍ അടുത്തിടെ നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു.

0Shares