
തമിഴ്‌നാട്ടിലെ ഭാരതിദാസന്‍, അളഗപ്പ യൂണിവേഴ്‌സിറ്റികളിലെ ഗവേഷകരുടെ പഠന റിപ്പോര്‍ട്ട് ജ്യോഗ്രാഫിക് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം അനാലിസിസ് പ്രകാരം കേരളത്തിലെ ഡാമുകളും ജലസംഭരണികളും വലിയ തോതില്‍ ഭൂകമ്പ സാധ്യത വര്‍ദ്ധിപ്പിച്ചെന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.റിസര്‍വോയര്‍ ഇന്‍ഡ്യൂസ്ഡ് സീസ്മിസിറ്റി (ആര്‍.ഐ.എസ്) എന്ന പ്രതിഭാസമാണ് ഈ അപകട സാധ്യത വര്‍ദ്ധിപ്പിക്കുന്നത് എന്നും റിപ്പോർട്ടിൽ പറയുന്നു.
വളരെയധികം പരിസ്ഥിതി ദുര്‍ബലവും കുടുതല്‍ ശോഷണം സംഭവിച്ചിട്ടുള്ളതുമായ പശ്ചിമഘട്ട മേഖലയില്‍ 43 ഡാമുകളും റിസര്‍വോയറുകളുമാണ് കേരളത്തിലുള്ളത്. ഇതില്‍ 21 എണ്ണം അതീവ ഭൂകമ്പ സാധ്യതയുള്ള മേഖലയിലാണ്. പറമ്പിക്കുളം, പെരിങ്ങല്‍ക്കുത്ത്, ഇടമലയാര്‍, മാട്ടുപ്പെട്ടി, മംഗലം, ശിരുവാണി. പോത്തുണ്ടി, ഇടുക്കി, ചുള്ളിയാര്‍, മുല്ലപ്പെരിയാര്‍ തുടങ്ങിയവ തുടങ്ങിയവ അതീവ ഭൂകമ്പ സാധ്യതയുണ്ടാക്കുന്നുണ്ട് ,ലൈവ് മിന്റ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

2018ല്‍ ഡാമുകളും റിസര്‍വോയറുകളും വ്യാപകമായി തുറന്നുവിട്ടില്ലെങ്കില്‍ പോലും ആര്‍.ഐ.എസ് ഉണ്ടാവുമായിരുന്നു എന്ന് ഭാരതീദാസന്‍ യൂണിവേഴ്‌സിറ്റിയിലെ എസ്എം രാമസ്വാമി പറയുന്നു.ഈ റിപ്പോട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത് നാച്ചുറല്‍ ഹസാര്‍ഡ്‌സ് എന്ന ജേണലാണ്.വലിയ അളവില്‍ ജലം സംഭരിക്കുന്ന ഇടങ്ങളില്‍ ഇത് ഭൂമിയുടെ പുറംപാളിയില്‍ വലിയ സമ്മര്‍ദ്ദമുണ്ടാക്കുന്നുണ്ട്.
വെള്ളത്തിന്‍റെ കുതിച്ചുവരവ് ഈ സമ്മര്‍ദ്ദത്തില്‍ മാറ്റമുണ്ടാക്കുന്നു. ഈ അടിയിലെ പാറയിലുണ്ടാകുന്ന ഈ മാറ്റങ്ങള്‍ ആര്‍ഐഎസിന് കാരണമാകുന്നു.മൂന്ന് മുതല്‍ അഞ്ച് വരെ തീവ്രതയുള്ള ഭൂചലനങ്ങള്‍ നൂറ്റാണ്ടുകളായി ഒറ്റപ്പെട്ട നിലയില്‍ കേരളത്തിലുണ്ടായിട്ടുണ്ട് എന്നാണ് പഠനം പറയുന്നത്.പ്രളയം ഒരു തുടര്‍പ്രതിഭാസമായി മാറിയിരിക്കുന്ന സാഹചര്യത്തില്‍ ഭൂകമ്പ സാധ്യതയുണ്ടാക്കുന്ന ആര്‍ഐഎസിനെക്കുറിച്ച് കൂടുതല്‍ പഠനം ആവശ്യമാണ് എന്നും രാമസ്വാമി പറയുന്നു.
