കേരളത്തിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും ഉപതെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചു; 24ന് വോട്ടെണ്ണല്‍

  • Post category:news
  • Reading time:1 min read
You are currently viewing കേരളത്തിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും ഉപതെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചു; 24ന് വോട്ടെണ്ണല്‍

കേരളത്തിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും ഉപതെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറയാണ് ന്യൂഡല്‍ഹിയില്‍ ഇന്ന് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. മഞ്ചേശ്വരം, വട്ടിയൂര്‍കാവ്, എറണാകുളം, അരൂര്‍, കോന്നി എന്നീ മണ്ഡലങ്ങളില്‍ ഒക്ടോബര്‍ 21ന് തെരഞ്ഞെടുപ്പ് നടക്കും.

24നാണ് വോട്ടെണ്ണല്‍. മഹാരാഷ്ട്ര, ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്കൊപ്പമാണ് കേരളത്തിലെ ഉപ തെരഞ്ഞെടുപ്പുകളും നടക്കുക.

0Shares