കേരളത്തിന് എയിംസ് നല്‍കാമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി നദ്ദയുടെ ഉറപ്പ്; സ്ഥലത്തിന്റെ കാര്യത്തില്‍ പ്രതിസന്ധിയില്ലെന്നും ഇതിനായി 200 ഏക്കര്‍ സ്ഥലം കോഴിക്കോട് തയ്യാറാണെന്നും മന്ത്രി കെ.കെ ശൈലജ

  • Post category:news
  • Reading time:1 min read
You are currently viewing കേരളത്തിന് എയിംസ് നല്‍കാമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി നദ്ദയുടെ ഉറപ്പ്; സ്ഥലത്തിന്റെ കാര്യത്തില്‍ പ്രതിസന്ധിയില്ലെന്നും ഇതിനായി 200 ഏക്കര്‍ സ്ഥലം കോഴിക്കോട് തയ്യാറാണെന്നും മന്ത്രി കെ.കെ ശൈലജ

ന്യൂഡല്‍ഹി: കേരളത്തിന് എയിംസ് നല്‍കാമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി നദ്ദ ഉറപ്പു നല്‍കിയെന്ന് മന്ത്രി കെ.കെ ശൈലജ. സ്ഥലത്തിന്റെ കാര്യത്തില്‍ പ്രതിസന്ധിയില്ലെന്ന് കേന്ദ്രത്തെ അറിയിച്ചിട്ടുണ്ടെന്നും ഇതിനായി 200 ഏക്കര്‍ സ്ഥലം കോഴിക്കോട് തയ്യാറാണെന്നു കേന്ദ്ര ആരോഗ്യമന്ത്രിയെ അറിയിച്ചുവെന്നും ശൈലജ പറഞ്ഞു. ഘട്ടംഘട്ടമായാണ് സംസ്ഥാനങ്ങള്‍ക്ക് എയിംസ് അനുവദിക്കുന്നത്. എന്നാല്‍ അടുത്ത ഘട്ടത്തില്‍ കേരളത്തെ പരിഗണിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദ ഉറപ്പു നല്‍കി. കേരളത്തില്‍ ഇപ്പോള്‍ സ്ഥലം ലഭിക്കാത്ത പ്രശ്നം ഇല്ല. കോഴിക്കോട് കിനാലൂരില്‍ ഇതിനായി 200 ഏക്കര്‍ ഭൂമി തയ്യാറാണെന്നും ശൈലജ കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രം നല്‍കിയ സഹായത്തിന് സംസ്ഥാന സര്‍ക്കാര്‍ നന്ദി അറിയിച്ചു. ലോകാരോഗ്യ സംഘടനയുടെയും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെയും നേതൃത്വത്തില്‍ നിപ പ്രതിരോധ മരുന്നിനായി ഗവേഷണം നടത്തുന്നുണ്ട്. ഗവേഷണത്തില്‍ കേരളത്തെ ഭാഗമാക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചു. ബൈറ്റ്‌പ്രൊജക്ട് റിപ്പോര്‍ട്ട് നല്‍കിയാല്‍ കോഴിക്കോട് വൈറോളജി ലാബിന് അനുമതി നല്‍കുന്ന കാര്യം പരിഗണിക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചത്. ആലപ്പുഴയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടും സംസ്ഥാന സര്‍ക്കാരിന്റെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടും സര്‍ക്കാരിന്റെ പരിഗണനയിലാണെന്നും മന്ത്രി അറിയിച്ചു.

0Shares