നീലേശ്വരം: കേരളത്തിന് അനുവദിച്ച ഓള്‍ ഇന്ത്യാ ഇന്റസ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് എന്‍ഡോസള്‍ഫാന്‍ ദുരിത മേഖലയായ കാസര്‍കോട് ജില്ലയില്‍ ആരംഭിക്കണമെന്ന് നീലേശ്വരം കോട്ടപ്പുറം അറേബ്യന്‍ പാലസ് ഹൗസ് ബോട്ടില്‍ ചേര്‍ന്ന കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ എക്‌സികുട്ടിവ് യോഗം ആവശ്യപ്പെട്ടു. പെരിയയില്‍ കേന്ദ്രസര്‍വകലാശാലയോടനുബന്ധിച്ച് നിര്‍മാണത്തിനാവശ്യമായ സ്ഥലം കണ്ടെത്തി എയിംസ് എത്രയും പെട്ടെന്ന് യാഥാര്‍ത്യമാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് കെ അഹമ്മദ് ഷെരിഫ് അധ്യക്ഷനായി. ടി.എം ജോസ് തയ്യില്‍, മാഹിന്‍ കോളിക്കര, കെ.വി ലക്ഷ്മണന്‍, ഗിരീഷ് ചീമേനി, സി.എച്ച് ഷംസുദ്ദീന്‍, കെ.ഐ റഫീഖ്, കെ.ജെ. സജി, ടി.എ ഇല്യാസ്, എ.എ അസീസ്, തോമസാ കാനാട്ട്, സി.എച്ച് മുസ്തഫ, കെ മണികണ്ഠന്‍, സി ഹംസ സംസാരിച്ചു.
കേരളത്തിന് അനുവദിച്ച എയിംസ് കാസര്‍കോട്ട് ആരംഭിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി