കേരളത്തിന് അത്യാവശ്യം അരിയാണ് ഹെലികോപ്റ്ററുകളല്ല: രമേശ് ചെന്നിത്തല

  • Post category:news
  • Reading time:1 min read
You are currently viewing കേരളത്തിന് അത്യാവശ്യം അരിയാണ് ഹെലികോപ്റ്ററുകളല്ല: രമേശ് ചെന്നിത്തല

തിരുവനന്തപുരം: കേരളത്തിന് അത്യാവശ്യം ഹെലികോപ്റ്ററുകളല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജനങ്ങള്‍ക്ക് ഹെലികോപ്റ്ററുകളല്ല മറിച്ച് അരിയാണ് നല്‍കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. പവന്‍ഹന്‍സ് കമ്പനി പറയുന്ന തുക വാടക നല്‍കണമെന്ന് എവിടെയാണ് വ്യവസ്ഥ ചെയ്തിരിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു.

മുഖ്യമന്ത്രിയുടെ വിദേശ പര്യടനങ്ങള്‍ കൊണ്ട് ഇതുവരെ ഒരു ഉപയോഗവും ഉണ്ടായിട്ടില്ലെന്നും കോടികള്‍ സഹായം ലഭിക്കുമെന്നത് പതിവ് പല്ലവിയാണെന്നും ചെന്നിത്തല ആരോപിച്ചു.

0Shares