
കനത്ത മഴയെ തുടര്‍ന്ന് വടക്കൻ ജില്ലകളിൽ തകരാറിലായ വൈദ്യുതി പുനസ്ഥാപിക്കുന്നതിന് അരിക്കോട് ലൈൻ ഉടൻ ചാർജ് ചെയ്യുമെന്ന് മന്ത്രി എം. എം മണി അറിയിച്ചു. കക്കയം ജനറേറ്റിംഗ് സ്റ്റേഷന്‍റെ തൊട്ടുമുകളിൽ ഉരുൾപൊട്ടൽ ഉണ്ടായി സ്റ്റേഷനിൽ മണ്ണും വെള്ളവും കയറി സ്റ്റേഷൻ അടച്ചിടേണ്ടി വന്നിരുന്നു.

അരീക്കോട് നിന്ന് വടക്കോട്ട് വൈദ്യുതി കൊണ്ടുപോകുന്ന 220 KV ലൈൻ ചാലിയാർ പുഴയിൽ വെള്ളം കയറി ക്ലിയറൻസ് കുറഞ്ഞതിനാൽ ഓഫ് ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ കനത്ത മഴ തുടരുന്ന കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വൈദ്യുതി വിതരണം മുടങ്ങുകയായിരുന്നു . അരീക്കോട് ലൈൻ ചാർജ് ചെയ്യാനുള്ള സാധ്യതകള്‍ പരിശോധിച്ചു വരികയാണെന്നും മന്ത്രി പറഞ്ഞു.
