കേരളകൗമുദി ചീഫ് എഡിറ്റര്‍ എം.എസ്.രവി അന്തരിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing കേരളകൗമുദി ചീഫ് എഡിറ്റര്‍ എം.എസ്.രവി അന്തരിച്ചു

തിരുവനന്തപുരം: കേരളകൗമുദി ചീഫ് എഡിറ്റര്‍ എം.എസ്.രവി(68) അന്തരിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.50ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ഉച്ചയോടെ സ്വവസതിയില്‍ കുഴഞ്ഞ് വീണതിനെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കേരളകൗമുദി സ്ഥാപക പത്രാധിപര്‍ കെ.സുകുമാരന്‍റെ  നാലാമത്തെ മകനാണ് രവി.സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിലെ നിറസാന്നിദ്ധ്യമായിരുന്നു. കേരളകൗമുദി ഡയറക്ടറുമാണ്. കേരളകൗമുദി സ്ഥാപക പത്രാധിപര്‍ കെ സുകുമാരന്‍ -മാധവി ദമ്പതികളുടെ മകനാണ്. ശൈലജയാണ് ഭാര്യ. കേരള കൗമുദി എഡിറ്റര്‍ ദീപുരവി, മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ ദര്‍ശന്‍ രവി എന്നിവര്‍ മക്കളാണ്.

0Shares