കേരളം, ഗോവ എന്നിവിടങ്ങളിൽ ഉന്നത വിജയം കരസ്ഥമാക്കിയ കന്നഡ വിദ്യാര്‍ത്ഥികള്‍ക്ക് അവാര്‍ഡ് നല്‍കും

  • Post category:news
  • Reading time:1 min read
You are currently viewing കേരളം, ഗോവ എന്നിവിടങ്ങളിൽ  ഉന്നത വിജയം കരസ്ഥമാക്കിയ കന്നഡ വിദ്യാര്‍ത്ഥികള്‍ക്ക് അവാര്‍ഡ് നല്‍കും

കേരളം, ഗോവ എന്നിവിടങ്ങളിലെ കന്നഡ മീഡിയത്തില്‍ പഠനം നടത്തി ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് കര്‍ണാടക സര്‍ക്കാരിന്‍റെ കീഴിലുള്ള കന്നഡ വികസന അതോറിറ്റി അവാര്‍ഡ് നല്‍കുന്നു. എടനീര്‍ മഠം ഓഡിറ്റോറിയത്തില്‍ ഈ മാസം 25ന് രാവിലെ 11ന് നടക്കുന്ന ചടങ്ങ് കന്നട വികസന അതോറിറ്റി ചെയര്‍മാന്‍ ആര്‍.ആര്‍.ജന്നു ഉദ്ഘാടനം ചെയ്യും. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ വിശിഷ്ടാതിഥിയാവും. എന്‍. എ നെല്ലിക്കുന്ന് എം.എല്‍.എ അധ്യക്ഷത വഹിക്കും.

കെ. കുഞ്ഞിരാമന്‍ എംഎല്‍എ, ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബു, ജില്ലാ പോലീസ് മേധാവി ജെയിംസ് ജോസഫ് എന്നിവര്‍ സംബന്ധിക്കും. കേരളം, ഗോവ എന്നീ സംസ്ഥാനങ്ങളില്‍ കന്നഡ മീഡിയത്തില്‍ പഠനം നടത്തി ഉന്നതവിജയം കരസ്ഥമാക്കുന്നവര്‍ക്ക് കര്‍ണാടക സര്‍ക്കാര്‍ നല്‍കുന്ന അംഗീകാരമാണ് ചടങ്ങില്‍ വിതരണം ചെയ്യുന്നത്.

മാംഗളൂര്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ പി. എസ് യെഡപടിത്തായ, ചെങ്കള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാഹിന സലീം, ജില്ലാ പഞ്ചായത്തംഗം കെ. ശ്രീകാന്ത്, എടനീര്‍ മഠാധിപതി കേശവാനന്ദ ഭാരതി, കന്നഡ വികസന അതോറിറ്റി സെക്രട്ടറി കെ. മുരളീധര, ഡി.ഇ.ഒ നന്ദികേശന്‍, കാസര്‍കോട് ഗവണ്‍മെന്റ് കോളേജ് കന്നഡ വിഭാഗം മേധാവി ഡോ. എസ്. സുജാത, കേരള സംസ്ഥാന കന്നഡ അധ്യാപക സംഘം ചെയര്‍മാന്‍ കെ. ആര്‍ രവീന്ദ്രനാഥ്, കന്നഡ സാഹിത്യ പരിഷത്ത് കാസര്‍കോട് യൂണിറ്റ് പ്രസിഡന്റ് എസ്. വി ഭട്ട്, എടനീര്‍ മഠം മാനേജര്‍ ഐ. വി ഭട്ട്, ഗോവ ശാരദ മന്ദിര്‍ ഹൈസ്‌കൂള്‍ ചെയര്‍മാന്‍ വൈ. ആര്‍ ബെളഗല്‍ തുടങ്ങിയവര്‍ സംബന്ധിക്കും.

0Shares