
കൊച്ചി: കേബിള്‍ ടി.വി ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ 11 ാമത് സംസ്ഥാന സമ്മേളനത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. കൊച്ചിയിലെ രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മെഗാ കേബിള്‍ ഫെസ്റ്റ് വേദിയില്‍ വി.ഡി സതീശന്‍ എം.എല്‍.എ, സി.ഒ.എ സംസ്ഥാന പ്രസിഡന്റ് കെ.വിജയകൃഷ്ണന് ലോഗോ കൈമാറി പ്രകാശനം നിര്‍വ്വഹിച്ചു.അന്‍പതില്‍ പരം എന്‍ട്രികളില്‍ നിന്നാണ് എറണാകുളം കോതമംഗലം സ്വദേശി അനൂപ് ശാന്തകുമാര്‍ രൂപകല്‍പ്പന ചെയ്ത ലോഗോ തിരഞ്ഞെടുത്തത്. ബേക്കല്‍ കോട്ടയുടെ പശ്ചാത്തലത്തില്‍ ഉദയവും ഉയരത്തിലേക്ക് പറക്കുന്ന പറവകളും ഐക്യത്തിന്റെ വിജയവും സമുന്നയിപ്പിച്ചാണ് ഗ്രാഫിക് ഡിസൈനറും വീഡിയോ എഡിറ്ററുമായ അനൂപ് ലോഗോ തയ്യാറാക്കിയത്.

ചടങ്ങില്‍ കെ.സി.ബി.എല്‍ ഡയറക്ടര്‍ വിനു ശിവദാസ് അദ്ധ്യക്ഷത വഹിച്ചു.ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡോ.രാമലിംഗം മുഖ്യാതിഥിയായിരുന്നു.സി.ഒ.എ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.വി രാജന്‍,കെ.സി.സി.എല്‍ ചെയര്‍മാന്‍ കെ.ഗോവിന്ദന്‍,കെ.സജീവ് കുമാര്‍,എം.ഒലതീഷ് കുമാര്‍,ഗോപകുമാര്‍ ,എം. ലോഹിതാക്ഷന്‍ എന്നിവര്‍ സംസാരിച്ചു.2018 ഫെബ്രുവരി 17,18,19 തിയ്യതികളില്‍ കാഞ്ഞങ്ങാടുവച്ചാണ് സി.ഒ.എ 11ാമത് സംസ്ഥാനസമ്മേളനം നടക്കുന്നത്.
