കേന്ദ്ര സര്‍ക്കാരിൻ്റെ ദ്രോഹ നയങ്ങള്‍ക്കെതിരെ കേരള എന്‍.ജി.ഒ യൂണിയൻ്റെ നേതൃത്വത്തില്‍ മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing കേന്ദ്ര സര്‍ക്കാരിൻ്റെ ദ്രോഹ നയങ്ങള്‍ക്കെതിരെ കേരള എന്‍.ജി.ഒ യൂണിയൻ്റെ നേതൃത്വത്തില്‍ മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചു

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ ദ്രോഹ നയങ്ങള്‍ക്കെതിരെ കേരള എന്‍.ജി.ഒ യൂണിയന്റെ നേതൃത്വത്തില്‍ നടന്ന മാര്‍ച്ചിലും ധര്‍ണയിലും ആയിരങ്ങള്‍ അണിചേര്‍ന്നു. എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ധര്‍ണ നടത്തി. കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയുള്ള പോരാട്ടം ശക്തിപ്പെടുത്തുക, പതിനഞ്ചാം ധനകാര്യ കമീഷന്റെ പ്രതിലോമനിലപാടുകള്‍ തിരുത്തുക, കേരളത്തോടുള്ള അവഗണന അവസാനിപ്പിക്കുക, പി എഫ് ആര്‍ ഡി എ നിയമം പിന്‍വലിക്കുക, സംസ്ഥാന സര്‍ക്കാരിന്റെ ജനപക്ഷ നയങ്ങള്‍ക്ക് കരുത്ത് പകരുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ചും ധര്‍ണയും നടത്തിയത്. തിരുവനന്തപുരത്ത് ധര്‍ണ സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.സി മാത്തുക്കുട്ടി ഉദ്ഘാടനം ചെയ്തു. കാസര്‍കോട് വിദ്യാനഗറില്‍ നടന്ന ധര്‍ണ സംസ്ഥാന സെക്രട്ടറിയേറ്റംഗം എസ് അജയകുമാര്‍ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് എം ചന്ദ്രശേഖരന്‍, കെ.പി ഗംഗാധരന്‍, കെ ബാലകൃഷ്ണന്‍, വി ഉണ്ണികൃഷ്ണന്‍, എം ജോസ് നേതൃത്വം നല്‍കി. കാഞ്ഞങ്ങാട് നടന്ന ധര്‍ണ സംസ്ഥാന കമ്മറ്റിയംഗം എം മുരളീധരന്‍ ഉദ്ഘാടനം ചെയ്തു.

0Shares