കേന്ദ്ര സര്‍ക്കാരിന് മുന്നറിയിപ്പ്; രാജ്യത്തെ സാമ്പത്തിക തളര്‍ച്ചയുടെ മൂല കാരണം വ്യക്തമാക്കി മന്‍മോഹന്‍ സിങ്

  • Post category:business / news
  • Reading time:1 min read
You are currently viewing കേന്ദ്ര സര്‍ക്കാരിന് മുന്നറിയിപ്പ്; രാജ്യത്തെ സാമ്പത്തിക തളര്‍ച്ചയുടെ മൂല കാരണം വ്യക്തമാക്കി മന്‍മോഹന്‍ സിങ്

രാജ്യത്തെ സാമ്പത്തിക തളര്‍ച്ചയുടെ മൂല കാരണം വ്യക്തമാക്കി മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. പരസ്പര വിശ്വാസവും ആത്മവിശ്വാസവുമുള്ള ഒരു സാമൂഹിക ഘടന തകര്‍ത്തെറിഞ്ഞതാണ് നിലവിലെ സാമ്പത്തിക പ്രതിസന്ധിയുടെ പ്രധാനകാരണമെന്ന് മന്‍മോഹന്‍ സിങ് വ്യക്തമാക്കി. സമ്പദ് ഘടനയെ പുനരുജ്ജീവിപ്പിക്കാന്‍ സാധിക്കാത്ത അവിശ്വാസത്തോടെയുള്ള സിദ്ധാന്തങ്ങള്‍ മോദി സര്‍ക്കാര്‍ ഇനിയെങ്കിലും ഉപേക്ഷിക്കണമെന്ന്‌ അദ്ദേഹം ആവശ്യപ്പെട്ടു.

ഒരു രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥ എന്നത് അവിടുത്തെ സമൂഹത്തിന്‍റെ പ്രതിഫലനമാണ്. പരസ്പര വിശ്വാസവും ആത്മവിശ്വാസവുമാണ് സാമ്പത്തിക വളര്‍ച്ചയുടെ സാമൂഹിക അടിത്തറ. വിശ്വാസത്തിന്‍റെയും ആത്മവിശ്വാസത്തിന്‍റെയും സാമൂഹികഘടന ഇപ്പോള്‍ ആകെ കീറിപ്പറിഞ്ഞനിലയിലാണെന്നും മന്‍മഹോന്‍ സിങ് വ്യക്തമാക്കി.

പാര്‍ലമെന്റ് സമ്മേളനം തുടങ്ങുന്നതിന് മുന്നോടിയായി ദി ഹിന്ദു ദിന പത്രത്തില്‍ എഴുതിയ ലേഖനത്തിലാണ് മുന്‍ പ്രധാനമന്ത്രിയുടെ ഇത്തരത്തിലുള്ള നിരീക്ഷണം. 15 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് ജി.ഡി.പി എത്തിയിരിക്കുന്നു. തൊഴിലില്ലായ്മ 45 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ്. ഗാര്‍ഹിക ഉപഭോഗം നാല് പതിറ്റാണ്ടിലെ ഏറ്റവും താഴ്ന്ന നിലയിലേക്കെത്തി. രാജ്യത്ത് ഇന്ന് നിലവിലുള്ള സാമ്പത്തികാവസ്ഥയുടെ ആഴം മന്‍മോഹന്‍ സിങ് ചൂണ്ടിക്കാട്ടി.

നമ്മുടെ സാമൂഹ്യ ഘടനയിലുണ്ടാക്കിയ വിള്ളലിന്‍റെ പ്രധാന കാരണം മോദി സര്‍ക്കാരിന്‍റെ വിശ്വാസയോഗ്യമല്ലാത്ത ഭരണ സിദ്ധാന്തമാണ്. ഓരോ വ്യവസായികളും ബാങ്കറും നയ നിര്‍മാതാക്കളും സംരംഭകരും രാജ്യത്തെ പൗരന്‍മാരും സര്‍ക്കാരിനെ വഞ്ചിക്കുന്നവരാണെന്ന ഈ സംശയം നമ്മുടെ സമൂഹത്തിലുള്ള വിശ്വാസം പൂര്‍ണമായും തകരുന്നതിലേക്ക് നയിച്ചു.

സര്‍ക്കാരിന്‍റെയും അധികൃതരുടേയും ഉപദ്രവത്തെ ഭയന്നാണ് തങ്ങള്‍ ജീവിക്കുന്നതെന്ന് നിരവധി വ്യവസായികള്‍ തന്നോട് പറഞ്ഞിട്ടുണ്ടെന്ന് മന്‍മോഹന്‍ സിങ് ലേഖനത്തില്‍ വെളിപ്പെടുത്തി.

0Shares