കാസര്‍കോട്: റെയില്‍വേ വികസനത്തില്‍ ജില്ലയോടുള്ള കേന്ദ്ര സര്‍ക്കാരിന്റെ അവഗണന അവസാനിപ്പിക്കണെമന്ന് സി.പി.എം ജില്ലാ സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രമേയത്തില്‍ ആവശ്യപ്പെട്ടു. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപദത്തില്‍ നിലവില്‍ വന്നതാണ് കാസര്‍കോട് വഴി മംഗളൂരുവിലേക്കുള്ള റെയില്‍വേ പാത. െൈശശവ ദശക്ക് ശേഷം ചില വികസനങ്ങള്‍ ജില്ലയില്‍ ഉണ്ടായിട്ടുണ്ട്. കാസര്‍കോട് ലോകസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ച ഇടതുപക്ഷ എംപിമാരുടെ കൈയോപ്പ് ഈ വികസന പ്രവര്‍ത്തനങ്ങളില്‍ കാണാം. പി കരുണാകരന്‍ എംപിയുടെ ഇടപെടലില്‍ കൈവരിച്ച നേട്ടങ്ങള്‍ ശ്രദ്ധേയമാണ്. ജില്ലയിലെ എട്ട് സ്‌റ്റേഷനുകള്‍ ആദര്‍ശ് സ്‌റ്റേഷനായും കാഞ്ഞങ്ങാട്, കാസര്‍കോട് എന്നിവ എ ക്ലാസ് സ്‌റ്റേഷനുകളായും ഉയര്‍ത്തപ്പെട്ടു. ഏഴ് മേല്‍പാലങ്ങള്‍ കേന്ദ്ര ബജറ്റില്‍ ഉള്‍പ്പെടുത്തി. മൂന്ന് അടിപാതകളുടെ നിര്‍മാണം പൂര്‍ത്തിയായി. രണ്ടണ്ണത്തിന്റെ പ്രവര്‍ത്തി നടക്കുന്നു. കാസര്‍കോട് പാക്കേജില്‍ ഉള്‍പെടുത്തി ചാത്തങ്കൈ മേല്‍പാലം അനുവദിച്ചു.
കാസര്‍കോട് സ്‌റ്റേഷനില്‍ ലിഫ്റ്റ് ഉള്‍പെടെ നാല് കോടി രൂപയുടെ വികസനത്തിന് അനുമതിയായി. കാസര്‍കോട് സ്‌റ്റേഷന്‍ കോഴിക്കോട് മാതൃകയില്‍ വികസിപ്പിക്കാനുള്ള നടപടിയായി വരുന്നു.
ഇത്തരത്തിലുള്ള നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിച്ചുവെങ്കിലും സ്‌റ്റോപ്പ് അനുവദിക്കുന്നതില്‍ ഉള്‍പെടെ ജില്ല അവഗണിക്കപ്പെടുകയാണ്. ജില്ലാ ആസ്ഥാനമായ കാസര്‍കോട് സ്‌റ്റേഷനില്‍ രാജധാനി എക്‌സ്പ്രസിന് സ്‌റ്റോപ്പ് യാഥാര്‍ഥ്യമായിട്ടില്ല. കണ്ണൂരില്‍ യാത്ര അവസാനിപ്പിക്കുന്ന എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ്, ജനശതാബ്ദി എക്‌സ്പ്രസ് എന്നിവ മംഗളൂരുവിലേക്ക് നീട്ടണമെന്ന് നിരന്തരമായി ആവശ്യപ്പെടുകയാണ്. ഏറ്റവും ഒടുവില്‍ പ്രഖ്യാപിച്ച ശതാബ്ദി എക്‌സ്പ്രസും കണ്ണൂര്‍ വരെയാണ് നിശ്ചയിച്ചിരിക്കുന്നത്. അതിവേഗ റയില്‍പാത മംഗളൂരു വരെ വേണമെന്ന് നിര്‍ദേശവും ഉയര്‍ത്തിയിട്ടുണ്ട്. കാസര്‍കോട് വഴി സര്‍വീസ് നടത്തുന്ന വിവിധ ട്രെയിനുകള്‍ക്ക് ജില്ലയില്‍ കൂടുതല്‍ സ്‌റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യവും കാലങ്ങളായി നിലവിലുണ്ട്. ആവശ്യങ്ങളോട് റെയില്‍വേ തികഞ്ഞ അവഗണനയാണ് കാണിക്കുന്നത്. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ രാഷ്ട്രീയ വിവേചനമുണ്ടോയെന്ന് ന്യായമായും സംശയമുണ്ട്. ഭൗതിക വികസനത്തിന്റെ ഗുണഫലം പുര്‍ണമായും ലഭിക്കത്തക്ക വിധത്തില്‍ അടിയന്തര പ്രധാന്യമുള്ള ആവശ്യങ്ങള്‍ അംഗീകരിക്കണമെന്ന് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
കേന്ദ്ര സര്‍ക്കാരിന്റെ റെയില്‍വേ അവഗണന അവസാനിപ്പിക്കണം; സി.പി.എം കാസര്‍കോട് ജില്ലാസമ്മേളന പ്രമേയം