തിരുവനന്തപുരം: 2017-2018 വര്‍ഷത്തേക്കുള്ള സംസ്ഥാന ബജറ്റ് സമ്മേളനത്തിന് തുടക്കമായി. ഒന്‍പത് മണിക്ക് ആരംഭിച്ച സമ്മേളനത്തില്‍ ഗവര്‍ണര്‍ പി സദാശിവം നയപ്രഖ്യാപന പ്രസംഗം നടത്തി. കേന്ദ്രസര്‍ക്കാരിന്റെ നോട്ട് നിരോദന തീരുമാനം സര്‍ക്കാരിന് തിരിച്ചടിയായെന്ന് ഗവര്‍ണര്‍ നയപ്രഖ്യാപനത്തില്‍ വിമര്‍ശിച്ചു. നോട്ട് അസാധുവാക്കല്‍ കേരളത്തിലെ സാധാരണക്കാര്‍ ഉള്‍പ്പെടെയുളള എല്ലാ ജനങ്ങളെയും സാരമായി ബാധിച്ചു സഹകരണ മേഖല ഒന്നാകെ നിശ്ചലമായെന്നും റവന്യൂ വരുമാനം കുറഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. മെച്ചപ്പെട്ട പൊതുഗതാഗത സംവിധാനം ഉറപ്പുവരുത്താന്‍ സമഗ്ര പദ്ധതി ആവിഷ്‌കരിക്കുമെന്നും മികച്ച സേവനം ഉറപ്പാക്കാന്‍ നിയമം കൊണ്ടുവരും എന്നും ഗവര്‍ണര്‍ നയ പ്രഖ്യാപന പ്രസംഗത്തില്‍ സൂചിപ്പിച്ചു.

ജൈവകൃഷി പ്രോത്സാഹിപ്പിക്കുമെന്നും അഞ്ച് വര്‍ഷത്തിനുള്ളില്‍ കാര്‍ഷിക സ്വയം പര്യാപ്തത നേടും അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസ, ആരോഗ്യ രംഗങ്ങളില്‍ നിലവാരം ഉയര്‍ത്തും. പദ്ധതികളില്‍ ദുര്‍ബല വിഭാഗങ്ങള്‍ക്ക് മുന്‍ഗണന. ഭവന രഹിതര്‍ക്കായി 4.2 ലക്ഷം വീടുകള്‍ നിര്‍മ്മിക്കും. പെന്‍ഷന്‍ വിതരണം ഡിജിറ്റലാക്കും. നെറ്റ്, കോര്‍ ബാങ്കിങ് സംവിധാനം വഴി പെന്‍ഷന്‍ വിതരണം കാര്യക്ഷമമാക്കും. അടിസ്ഥാന സൗകര്യ വികസനത്തിന് പദ്ധതികള്‍ തയ്യാറാക്കും. ക്ലാസ് റൂമുകളെ ഡിജിറ്റലാക്കും. കൂടുതല്‍ വ്യവസായ പാര്‍ക്കുകള്‍ സ്ഥാപിക്കും. ദേശീയപാതാ വികസനം, സ്മാര്‍ട് സിറ്റികള്‍ എന്നിവ വേഗത്തിലാക്കും. പ്രവാസികള്‍ തിരിച്ചെത്തുന്ന അവസ്ഥ സംസ്ഥാനത്ത് പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു