Trending News
കാസറഗോഡ് നഗരസഭയിൽ ഏവരും ഉറ്റുനോക്കുന്ന വാർഡാണ് തളങ്കര ബാങ്കോട്; വിമത സ്ഥാനാർത്ഥിയുമായുള്ള പോരാട്ടം; കണ്ണുവെച്ച് ബി.ജെ.പി; കൂടുതൽ അറിയാം..
തദ്ദേശ തെരഞ്ഞെടുപ്പ്; ജില്ലയിൽ 1370 പോളിംഗ് സ്റ്റേഷനുകൾ സജ്ജീകരിച്ചു; 11 ലക്ഷത്തിൽ അധികം വോട്ടർമാർ; 119 പ്രശ്നബാധ്യത ബൂത്തുകൾ; സുരക്ഷയും ഒരുക്കങ്ങളും; കൂടുതൽ അറിയാം..
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്; ജില്ലയിൽ ഒരുക്കങ്ങൾ പൂർത്തിയായതായി ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടർ; സുരക്ഷക്ക് റാപ്പിഡ് ആക്ഷൻ ഫോഴ്സും; കൂടുതൽ അറിയാം..

പുതിയ തെരഞ്ഞെടുപ്പ് പരസ്യ വാചകവുമായി എല്‍.ഡി.എഫ്.’ഉറപ്പാണ് എല്‍.ഡി.എഫ്’ എന്നാണ് പുതിയ പരസ്യവാചകം. ഉറപ്പാണ് വികസനം, ഉറപ്പാണ് ആരോഗ്യം, ഉറപ്പാണ് ജനക്ഷേമം തുടങ്ങിയ ഉപതലക്കെട്ടുകളുമുണ്ട്. മുഖ്യമന്ത്രിയുടെ ചിത്രത്തോടെയാണ് പരസ്യ ബോര്‍ഡുകള്‍.
Also Read

എ.കെ.ജി സെന്ററില്‍ നടന്ന ചടങ്ങില്‍ ഇടുതുപക്ഷത്തിന്റെ പ്രചാരണ ബ്രോഷര്‍ എല്‍.ഡി.എഫ് കണ്‍വീനര്‍ എം. വിജയരാഘവന് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.
സര്‍ക്കാര്‍ നടപ്പാക്കിയ വികസന-ക്ഷേമ പദ്ധതികളുടെ ചിത്രങ്ങളും ബോര്‍ഡിലുണ്ട്. പരസ്യബോര്‍ഡുകള്‍ക്ക് പുറമേ സോഷ്യല്‍ മീഡിയയിലും ഉറപ്പാണ് എല്‍.ഡി.എഫ് ഹാഷ് ടാഗ് ക്യാംപയിനും എല്‍.ഡി.എഫ് പ്രചരണ വിഭാഗം ഉദ്ദേശിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. പുതിയ പരസ്യവാചകമുള്ള പ്രചാരണ ബോര്‍ഡുകള്‍ കൊച്ചിനഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ചിട്ടുണ്ട്
നേരത്തെ എല്‍.ഡി.എഫിന് തുടര്‍ഭരണം പ്രഖ്യാപിച്ച് എ.ബി.പി സീ വോട്ടര്‍ സര്‍വേ പുറത്തുവന്നിരുന്നു. 83 മുതല്‍ 91 സീറ്റുകള്‍ വരെ നേടി എല്‍.ഡി.എഫ് ഭരണത്തില്‍ എത്തുമെന്നാണ് സീ വോട്ടര്‍ സര്‍വേ ഫലം പറയുന്നത്.
യു.ഡി.എഫിന് 47 മുതല്‍ 55 സീറ്റുകള്‍ വരെ ലഭിച്ചേക്കുമെന്നാണ് പ്രഖ്യാപനം. 2016 ല്‍ ലഭിച്ച സീറ്റുകളേക്കാള്‍ കൂടുതല്‍ ലഭിക്കുമെന്നാണ് സര്‍വേ ഫലത്തില്‍ പറയുന്നത്. മറ്റുള്ളവര്‍ രണ്ട് സീറ്റുകള്‍ വരെയുമാണ് പ്രവചനം.











