കരാര്‍ – കാഷ്വല്‍ നിയമനങ്ങള്‍ അവസാനിപ്പിക്കണം; കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും ധര്‍ണ്ണ നടത്തി

  • Post category:local news
  • Reading time:1 min read
You are currently viewing കരാര്‍ – കാഷ്വല്‍ നിയമനങ്ങള്‍ അവസാനിപ്പിക്കണം; കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും ധര്‍ണ്ണ നടത്തി

കാസര്‍കോട്: പി.എഫ്.ആര്‍. ഡി.എ.നിയമം പിന്‍വലിക്കുക, കരാര്‍ – കാഷ്വല്‍ നിയമനങ്ങള്‍ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് ജീവനക്കാരുടെയും അധ്യാപകരുടെയും സംഘടനയായ ഫെസ്റ്റോ ജില്ലാ ധര്‍ണ്ണ നടത്തി. കാസര്‍കോട് സിവില്‍ സ്റ്റേഷന് മുന്നില്‍ നടന്ന ധര്‍ണ കേന്ദ്ര ജീവനക്കാരുടെ കോണ്‍ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി പി.വി.രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കുമാരന്‍ നമ്പ്യാര്‍ അധ്യക്ഷത വഹിച്ചു. എഫ്.എസ്.ഇ.ടി.ഒ.നേതാക്കളായ ടി.പി.ഉഷ, കെ രാഘവന്‍, എ.വി.പ്രഭാകരന്‍, ബിന്ദു മോള്‍, കെ.പി.ഗംഗാധരന്‍, സി.എം. മീനാകുമാരി, സി.ശാന്തകുമാരി, എം.ചന്ദ്രശേഖരന്‍, കെ.സതീശന്‍ സി.ശാന്തകുമാരി, എ.പവിത്രന്‍ എന്നിവര്‍ സംസാരിച്ചു.

0Shares