കേന്ദ്ര വഖഫ് ബോര്‍ഡ് അംഗം അഡ്വ. ബി.എം ജമാലിന്റെ ഉദുമയിലെ വസതിയില്‍ വിജിലന്‍സ് പരിശോധന

  • Post category:news
  • Reading time:1 min read
You are currently viewing കേന്ദ്ര വഖഫ് ബോര്‍ഡ് അംഗം അഡ്വ. ബി.എം ജമാലിന്റെ ഉദുമയിലെ വസതിയില്‍ വിജിലന്‍സ് പരിശോധന

കാസര്‍കോട്: കേന്ദ്ര വഖഫ് ബോര്‍ഡ് അംഗം അഡ്വ. ബി.എം ജമാലിന്റെ കാസര്‍കോട്ടെ വസതിയില്‍ വിജിലന്‍സ് പരിശോധന. ഉദുമ തിരുവക്കോളിയിലെ വീട്ടില്‍ കോഴിക്കോട് വിജിലന്‍സ് യൂണിറ്റാണ് പരിശോധന നടത്തുന്നത്. വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ്. ജമാലിന്റെ സ്വന്തം വസതിയിലും സമീപത്തെ കുടുംബ വീട്ടിലും, ഔട്ട് ഹൗസിലും പരിശോധന നടക്കുന്നുണ്ട്. മുന്‍ സംസ്ഥന വഖഫ് ബോര്‍ഡ് അംഗവുമായിരുന്നു ജമാല്‍. ചൊവ്വാഴ്ച രാവിലെ മുതലാണ് പരിശോധന തുടങ്ങിയത്. 2010 ല്‍ വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന പരാതിയിലാണ് എസ്.പി സുനില്‍ബാബു. ഡിവൈ.എസ്,പി ഷാനവാസ്, സിഐമാരായ ഷാജി, സുരേഷ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ അന്വേഷണം നടക്കുന്നത്. ലോക്കല്‍ പൊലീസിനേയോ, കാസര്‍കോട്‌ വിജിലന്‍സിനെയോ അറിയിക്കാതെ അതീവ രഹസ്യമായാണ്‌ സംഘം തിരുവക്കോളിയിലെ വീട്ടില്‍ റെയ്‌ഡിനെത്തിയത്‌.

0Shares