കേന്ദ്ര മന്ത്രിയായി ചുമതലയേറ്റ ശേഷം കാസര്‍കോട്ടെത്തുന്ന അല്‍ഫോണ്‍സ് കണ്ണന്താനത്തിന് ബി.ജെ.പി സ്വീകരണം നല്‍കി

  • Post category:local news
  • Reading time:1 min read
You are currently viewing കേന്ദ്ര മന്ത്രിയായി ചുമതലയേറ്റ ശേഷം കാസര്‍കോട്ടെത്തുന്ന അല്‍ഫോണ്‍സ് കണ്ണന്താനത്തിന് ബി.ജെ.പി സ്വീകരണം നല്‍കി

കാസര്‍കോട്: കേന്ദ്ര മന്ത്രിയായി ചുമതലയേറ്റ ശേഷം കാസര്‍കോട്ടെത്തുന്ന അല്‍ഫോണ്‍സ് കണ്ണന്താനത്തിന് ബി.ജെ.പി കാസര്‍കോട് ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ വന്‍ സ്വീകരണം നല്‍കി. രാവിലെ 10 മണിയോടെയാണ് കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡില്‍ സ്വീകരണം തുടങ്ങിയത്. ജില്ലാ പ്രസിഡന്റ് കെ ശ്രീകാന്ത്, സംസ്ഥാന വൈസ് പ്രസിഡന്റ് പ്രമീള സി. നായ്ക്ക്, ദേശീയ സമിതി അംഗം എം.സഞ്ചീവ ഷെട്ടി, വേലായുധന്‍, പി രമേശന്‍, സുരേഷ് കുമാര്‍ ഷെട്ടി, രവീശ തന്ത്രി കുണ്ടാര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരണം നല്‍കി. തുടര്‍ന്ന് ബിജെപി ജില്ലാ കമ്മറ്റി സംഘടിപ്പിക്കുന്ന കാസര്‍കോട് ടൂറിസം വികസനം എന്ന സംവാദം രാവിലെ 10.30 ന് മുനിസിപ്പല്‍ വനിതാ ഭവനില്‍ മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം ഉദ്ഘാടനം ചെയ്തു.

0Shares