
കേന്ദ്രസർക്കാർ പാര്‍ലമെന്റില്‍ അവതരിപ്പിച്ച ദേശീയ പൗരത്വ ബില്ലില്‍ നാടകീയ രംഗങ്ങള്‍. ബില്‍ കീറിയെറിഞ്ഞ് എ.ഐ.എം.ഐ.എം പാര്‍ട്ടി നേതാവ് അസദുദ്ദീന്‍ ഉവൈസി. നിറത്തിന്‍റെ അടിസ്ഥാനത്തില്‍ വിവേചനം കാണിച്ചിരുന്ന ദക്ഷിണാഫ്രിക്കയിലെ റജിസ്റ്റര്‍ വലിച്ച് കീറിയാണ് മഹാത്മാ ഗാന്ധി മഹാത്മാ എന്ന പദവിയിലേക്കെത്തിയത്. താനും ഇവിടെ ഈ ബില്ല് വലിച്ചു കീറുകയാണ് എന്ന് പറഞ്ഞു കൊണ്ടാണ് ഉവൈസി ബില്ല് വലിച്ചു കീറിയത്.

എന്തിനാണ് കേന്ദ്ര സര്‍ക്കാരിന് മുസ് ലീങ്ങളോട് ഇത്ര വെറുപ്പെന്നും ഇത് രണ്ടാം വിഭജനമാണെന്നും ഉവൈസി ആരോപിച്ചു. ‘ഭരണപക്ഷം മുസ്‌ലീങ്ങളോട് ഇത്ര വെറുപ്പ് പ്രകടിപ്പിക്കുന്നതെന്തിനാണ്? മുസ്‌ലീങ്ങളെ ഭൂപടത്തില്‍ ഇല്ലാത്തവരായി മാറ്റാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്അസമിലെ മന്ത്രിയടക്കമുള്ളവര്‍ ബംഗാളി ഹിന്ദുക്കളെ തിരിച്ചു കൊണ്ടുവരുമെന്ന് പറയുന്നു. മുസ്‌ലീങ്ങളെ മാത്രമാണ് വേര്‍തിരിക്കുന്നത്. ഇത് വിഭജനമല്ലേ ? മുസ്‌ലീങ്ങളെ രാജ്യമില്ലാത്തവരാക്കി മാറ്റുന്നതിനുള്ള ഗൂഢാലോചനയാണ് ഈ ബിൽ. 1947ലേത് പോലെ ഒരു വിഭജനത്തിലേക്കാണ് ഇത് നമ്മെ നയിക്കുക. ‘- ഉവൈസി പറഞ്ഞു.
