കേന്ദ്രബജറ്റില്‍ കര്‍ഷകര്‍ക്ക് പ്രതീക്ഷയേകി വിവിധ പദ്ധതികള്‍.

  • Post category:news
  • Reading time:1 min read
You are currently viewing കേന്ദ്രബജറ്റില്‍ കര്‍ഷകര്‍ക്ക് പ്രതീക്ഷയേകി വിവിധ പദ്ധതികള്‍.

ന്യൂഡല്‍ഹി: ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പ്രഖ്യാപിച്ച കേന്ദ്രബജറ്റില്‍ കര്‍ഷകര്‍ക്ക് പ്രതീക്ഷയേകി വിവിധ പദ്ധതികള്‍. കാര്‍ഷിക വായ്പകള്‍ക്കായി 10 ലക്ഷം കോടി രൂപ മാറ്റിവയ്ക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. അഞ്ച് വര്‍ഷത്തിനുള്ളില്‍ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാനുള്ള പദ്ധതികള്‍ നടപ്പാക്കും. ചെറുകിട ജലസേചന പദ്ധതികള്‍ക്കായി 5,000 കോടി മാറ്റിവെയ്ക്കും.


കൃഷി വിജ്ഞാന്‍ കേന്ദ്രങ്ങളില്‍ മിനി ലാബുകള്‍ സ്ഥാപിക്കും. ക്ഷീര വികസന പദ്ധതികള്‍ക്കായി 8,000 കോടി രൂപ ചെലവഴിക്കും. ഗ്രാമീണ വികസനത്തിന് ഊന്നല്‍ നല്‍കിയാകും കേന്ദ്രം പദ്ധതികള്‍ ആവിഷ്‌കരിക്കുക. ഈ വര്‍ഷം കാര്‍ഷിക മേഖലയില്‍ 4.1 ശതമാനത്തിന്റെ വളര്‍ച്ചയാണ് രാജ്യം പ്രതീക്ഷിക്കുന്നതെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തിനിടെ പറഞ്ഞു.

0Shares