
മലപ്പുറം : വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാകാനില്ലെന്നു മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ.മജീദ്. ഇക്കാര്യം ഹൈദരലി ശിഹാബ് തങ്ങളെ അറിയിച്ചതായും മജീദ് അറിയിച്ചു. സംഘടനാ ചുമതലകള്‍ ഉളളതിനാലാണ് മല്‍സര രംഗത്തുനിന്ന് പിന്മാറിയതെന്നും മജീദ് വ്യക്തമാക്കി. അതേസമയം യു.ഡി.എഫ് സ്ഥാനാർഥി ആരാവണം എന്നതിൽ ലീഗിൽ വ്യക്തത ഉണ്ടാക്കിയെന്നാണ് സൂചന.
പ്രക്യപനം തിങ്കളാഴ്ച ഉണ്ടാകും. എന്നാൽ എൽ.ഡി.എഫ് സ്ഥാനാര്‍ഥിയായി സി.പി.എം വീണ്ടും അഡ്വ പി.പി ബഷീറിനെ പ്രക്യപിച്ചതോടെ വേങ്ങരയിൽ കഴിഞ്ഞ തിരഞ്ഞടുപ്പിനേക്കാൾ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട് എന്ന് പറയുന്നവരും ലീഗിനകത്ത് ഏറെയാണ്. കാരണം കഴിഞ്ഞ തവണ പി.കെ കുഞ്ഞാലിക്കുട്ടി നേടിയ 38057 വോട്ടിന്റെ ഭൂരിപക്ഷം കുറയാതെ നോക്കേണ്ടതും ലീഗിന്റെ ബാധ്യതയാണ്. അടുത്ത മാസം 11നാണ് വേങ്ങരയില്‍ വോട്ടെടുപ്പ്. 15ന് വോട്ടെണ്ണല്‍ നടത്തും. നാമനിര്‍ദേശപത്രിക സ്വീകരിക്കുന്ന അവസാന തിയതി ഈ മാസം 22 ആണ്. സൂക്ഷ്മപരിശോധന 25നും പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം 27നും ആയിരിക്കും