തിരുവനന്തപുരം/കാസർകോട്: കേരള ഗവ. മെഡിക്കൽ ഓഫീസർ അസോസിയേഷൻ്റെ സ്പെഷ്യാലിറ്റി വിഭാഗത്തിൽ മികച്ച ഡോക്ടറിനുള്ള സംസ്ഥാന അവാർഡ് ഡോ: ജനാർദ്ദന നായ്ക്ക് സി.എച്ചിന്. തിരുവനന്തപുരം ഐ.എം.എ ഹാളിൽ നടന്ന കെ.ജി.എം.ഒ.എ യുടെ സംസ്ഥാന സമ്മേളനത്തിൽ സംസ്ഥാന ആരോഗ്യ സെക്രട്ടറി രാജീവ് സദാനന്ദൻ അവാർഡ് കൈമാറി.
കാസർകോട് ജനറൽ ആശുപത്രിയിൽ മെഡിസിൻ വിഭാഗത്തിൽ ഫിസിഷ്യനും എ.ആർ.ടി സെൻ്ററിലെ സീനിയർ മെഡിക്കൽ ഓഫീസറും കൂടിയാണ് ഡോ: ജനാർദ്ദന നായ്ക്ക്. നിരവധി അക്കാദമിക് ഇടങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചതിൻ്റെയും കൂടി അടിസ്ഥാനത്തിലാണ് അവാർഡ് ലഭിച്ചത്. ജില്ലയിൽ ആദ്യമായാണ് അവാർഡ് ലഭിച്ചത്.
കെ.ജി.എം.ഒ.എ ബെസ്റ്റ് ഡോക്ടർ അവാർഡ് ജനാർദ്ദനനായ്ക്കിന്; അവാർഡ് സംസ്ഥാന ആരോഗ്യ സെക്രട്ടറി രാജീവ് സദാനന്ദൻ കൈമാറി