കാസര്‍കോട്: ജില്ലയിലെ പുരുഷ വസ്ത്രാലയ ഉടമകളുടെ സംഘടനയായ കൈന്റ് ആന്‍ഡ് റെഡിമേയ്ഡ് റിട്ടേല്‍ അസോസിയേഷന്‍(കെ.ജി.ആര്‍.എ) റംസാന്‍, ബലിപെരുന്നാള്‍, ഓണം പ്രമാണിച്ച് കാസര്‍കോട് ജില്ലയിലെ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനായി ജില്ലാ ഷോപ്പിങ് ഫെസ്റ്റിവല്‍ ‘ ഫിയസ്റ്റ 2018’ നടത്തുവാന്‍ തീരുമാനിച്ചതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഇന്നുമുതല്‍ കാസര്‍കോട് ജില്ലയിലെ കെ.ജി.ആര്‍.എ സംഘടനയുടെ കീഴിലുള്ള മുഴുവന്‍ ജെന്റ്‌സ് ഷോപ്പുകളിലും സമ്മാനകൂപ്പണ്‍ ലഭ്യമാകും. ഓരോ 2000 രൂപയുടെ പര്‍ച്ചേസിനും കൂപ്പണ്‍ നല്‍കും. സപ്തംബര്‍ ഒന്‍പതിന് നറുക്കെടുപ്പ് നടത്തി വിജയികളെ പ്രഖ്യാപിക്കും. ഒന്നാംസമ്മാനമായി രണ്ടുപേര്‍ക്ക് എന്‍ഫീല്‍ഡ് ബുള്ളറ്റ് ബൈക്കും രണ്ടാം സമ്മാനമായി നാലുപേര്‍ക്ക് എല്‍.ഇ.ഡി ടി.വിയും മൂന്നാം സമ്മാനമായി നാലുപേര്‍ക്ക് സ്മാര്‍ട്ട് ഫോണും, നാലാം സമ്മാനമായി 50 പേര്‍ക്ക് 1000 രൂപയുടെ പര്‍ച്ചേസ് കൂപ്പണുകളും നല്‍കും. ജില്ലയിലെ 150 ഓളം വസ്ത്രാലയങ്ങള്‍ സംഘടനയിലുണ്ട്.
‘ ഫിയസ്റ്റ 2018’ ഷോപ്പിങ് ഫെസ്റ്റിവലിന്റെ ലോഗോ വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റും ജില്ലാ പ്രസിഡന്റുമായ കെ അഹമ്മദ് ഷെരിഫ് പ്രസ് ക്ലബില്‍ വച്ച് പ്രകാശനം ചെയ്തു. വാര്‍ത്താസമ്മേളനത്തില്‍ സമീര്‍ ഔട്ട് ഫിറ്റ്, റഫീഖ് ഡാസ്ലര്‍, ഇല്യാസ് വൈറ്റ് സോണ്‍, മജീദ് ഫാഷന്‍ ക്ലബ്, ബഷീര്‍ ലാവിസ്, കാസിം ബ്രാന്റ്, അബു ഇന്‍ഫിനിറ്റി, സമീര്‍ ഐവ, ഷംസീര്‍ ബട്ടണ്‍സ് സംബന്ധിച്ചു.
കെ.ജി.ആര്‍.എ കാസര്‍കോട് ജില്ലാ ഷോപ്പിങ് ഫെസ്റ്റിവല്‍ ‘ഫിയസ്റ്റ 2018’ന് തുടക്കമായി