കെ.എസ്.ടി.പി റോഡില്‍ മരണക്കളി അവസാനിക്കുന്നില്ല; സ്‌കൂട്ടറില്‍ കെ.എസ്.ആര്‍.ടി.സി ബസിടിച്ച് സ്റ്റാര്‍ ഹോട്ടല്‍ ജീവനക്കരനായ യുവാവിന് ദാരുണാന്ത്യം

  • Post category:news
  • Reading time:2 mins read
You are currently viewing കെ.എസ്.ടി.പി റോഡില്‍ മരണക്കളി അവസാനിക്കുന്നില്ല; സ്‌കൂട്ടറില്‍ കെ.എസ്.ആര്‍.ടി.സി ബസിടിച്ച് സ്റ്റാര്‍ ഹോട്ടല്‍ ജീവനക്കരനായ യുവാവിന് ദാരുണാന്ത്യം

ഉദുമ: കെഎസ്ടിപി റോഡില്‍ വീണ്ടുംഅപകടം. സ്‌കൂട്ടറില്‍ കെ.എസ്.ആര്‍.ടി.സി ബസിടിച്ച് സ്റ്റാര്‍ ഹോട്ടല്‍ ജീവനക്കാരന് ദാരുണാന്ത്യം. മേല്‍പറമ്പ് നടക്കാല്‍ കുന്നരുവത്തെ പരേതനായ നാരായണന്റെ മകന്‍ നവീന്‍ (22) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 6.30 മണിയോടെ ഉദുമ റെയില്‍വേ ഗേറ്റിന് സമീപം ഡിവൈഡറിനടുത്ത് വച്ചാണ് അപകടം. കാപ്പില്‍ താജ് ഹോട്ടലില്‍ പ്രൊഡക്ഷന്‍ ഡിപ്പാര്‍ട്‌മെന്റില്‍ ജോലി ചെയ്യുന്ന നവീന്‍കുട്ടന്‍ രാവിലെ ജോലിക്ക് പോകുമ്പോള്‍ അമിത വേഗതയില്‍ വന്ന ബസ് ഇടിക്കുകയായിരുന്നു. കെ.എസ്.ആര്‍.ടി.സിയുടെ കൊല്ലൂര്‍ സ്‌കാനിയ ബസാണ് ബൈക്കില്‍ ഇടിച്ചത്. ഇടിയെതുടര്‍ന്ന് ബസിനിടിയില്‍പെട്ട യുവാവ് ചതഞ്ഞരഞ്ഞ് തല്‍ക്ഷണം മരിക്കുകയായിരുന്നു. മൃതദേഹം ഉദുമ നഴ്സിംഗ് ഹോമിലേക്ക് മാറ്റി. ബേബിയാണ് മരിച്ച നവീന്റെ മാതാവ്. കെഎസ്ആര്‍ടിസി ബസും ഡ്രൈവറെയും കസ്റ്റഡിയിലെടുത്തതായി ബേക്കല്‍ എസ്.ഐ അറിയിച്ചു. ഉദുമ റെയില്‍വേ ഗേറ്റിന് സമീപം ഡിവൈഡറിന്റെ നിര്‍മാണം നടക്കുകയാണ്. ഇത് അറിഞ്ഞിട്ടും ബസ് അമതിവേഗതയില്‍ ഓടിക്കുകയായിരുന്നുവെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടു. കെഎസ്ടിപി റോഡില്‍ അപകടം തുടര്‍ക്കഥയായി മാറിയിരിക്കുകയാണ്. ഒരാഴ്ചക്കിടെ മൂന്നാമത്തെ അപകടമരണമാണിത്. കെഎസ്ടിപി റോഡില്‍ ഇതുവരെയായി 30 ഓളം അപകടമരണം സംഭവിച്ചിട്ടുണ്ട്. ഒരുവര്‍ഷത്തിനിടേ ജില്ലയില്‍ പൊലിയുന്ന ജീവനുകളിൽ പകുതിയും ഈ തീരദേശ റോഡിലെ അപകടങ്ങളിലാണ് നടക്കുന്നത്.

വായനക്കാര്‍ക്കുള്ള സമ്മാന പദ്ധതി(07.06.2018)

ഇന്നത്തെ ചോദ്യം

കേരളത്തില്‍ ഏറ്റവും കൂടുതല്‍ റെയില്‍വേ സ്‌റ്റേഷനുകളുള്ള ജില്ല ഏതാണ്?

A) കോഴിക്കോട്

B) ഏറണാകുളം

C) തിരുവനന്തപുരം

D) പാലക്കാട്

നിങ്ങള്‍ ചെയ്യേണ്ടത്; ചാനല്‍ ആര്‍.ബിയുടെ channelrb.com ഫേസ് ബുക്ക് പേജ് നിര്‍ബന്ധമായും ലൈക്ക് ചെയ്യുക. പിന്നീട് ചോദ്യത്തിനുള്ള ശരിയുത്തരം 7025274015 എന്ന മൊബൈല്‍ നമ്പറില്‍ മെസേജ് ആയി ഇന്നുരാത്രി 12 മണിക്ക് മുമ്പ് അയക്കുക. ഉത്തരത്തോടൊപ്പം നിങ്ങളുടെ മുഴുവന്‍ പേര് (ഫേസ്ബുക്കിലെ പ്രൊഫൈല്‍ നെയിമും വേണം), രക്ഷിതാവിന്റെ പേര്, വിലാസം(പഞ്ചായത്ത്, മുന്‍സിപ്പാലിറ്റി), മൊബൈല്‍ നമ്പര്‍ എന്നിവ രേഖപ്പെടുത്തണം. ഒന്നില്‍ കൂടുതല്‍ ശരിയുത്തരം വരികയാണെങ്കില്‍ നറുക്കെടുപ്പിലൂടെ ചാനല്‍ ആര്‍.ബി വിജയികളെ കണ്ടത്തും. ഈ സമ്മാനപദ്ധതിയില്‍ ഫേസ് ബുക്ക് എക്കൗണ്ടുള്ള ആര്‍ക്കും പങ്കെടുക്കാം. മൗലവി ബുക്ക് ഡിപ്പോ സ്പോണ്‍സര്‍ ചെയ്യുന്ന സമ്മാനങ്ങളും ചാനല്‍ ആര്‍.ബിയുടെ സര്‍ട്ടിഫിക്കറ്റുമാണ് വിജയികള്‍ക്ക് നല്‍കുന്നത്.

ഇന്നലെ (06.06.2018) നടന്ന മല്‍സരത്തിലെ ഉത്തരം: മഞ്ചേശ്വരം

വിജയി: വിവേക്, പരവനടുക്കം, കാസര്‍കോട്.

,

0Shares