കെ.എസ്.ആര്‍.ടി.സി ബസിന്റെ അമിത വേഗത; മൈസൂരില്‍ പിക്കപ്പില്‍ ബസിടിച്ച് രണ്ട് മലയാളികള്‍ മരിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing കെ.എസ്.ആര്‍.ടി.സി ബസിന്റെ അമിത വേഗത; മൈസൂരില്‍ പിക്കപ്പില്‍ ബസിടിച്ച് രണ്ട് മലയാളികള്‍ മരിച്ചു

മൈസൂരു: കര്‍ണാടകയിലെ മൈസൂരില്‍ പിക്കപ്പില്‍ കെ.എസ്.ആര്‍.ടി.സി ബസിടിച്ച് രണ്ട് മലയാളികള്‍ മരിച്ചു. കാസര്‍കോട് ഉളിയത്തടുക്കയിലെ ജുനൈദ് (26), സുഹൃത്തായ ഉളിയത്തടുക്ക എസ്.പി നഗറിലെ അസ് ഹറുദ്ദീന്‍ (27) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച പുലര്‍ച്ചെ മൈസൂര്‍- ബംഗളൂരു റൂട്ടില്‍ എല്‍വാല്‍ എന്ന സ്ഥലത്താണ് അപകടമുണ്ടായത്. ജുനൈദും അസ് ഹറുദ്ദീനും സഞ്ചരിച്ച പിക്കപ്പ് ലോറിയില്‍ എതിരെ വരികയായിരുന്ന കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസ് ഇടിക്കുകയായിരുന്നു.അപകടത്തില്‍ ഇരുവരും തത്ക്ഷണം തന്നെ മരണപ്പെട്ടു. പിക്കപ്പ് ലോറിയുടെ മുന്‍ ഭാഗം പൂര്‍ണമായും തകര്‍ന്നു. പോലിസും ഫയര്‍ഫോഴ്‌സും നാട്ടുകാരുടെ സഹായത്തോടെ ലോറി വെട്ടിപ്പൊളിച്ചാണ് രണ്ടുപേരെയും പുറത്തെടുത്തത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ബസിന്റെ അമിത വേഗമാണ് അപകടത്തിന് കാരണമെന്ന് പോലിസ് പറഞ്ഞു. ചൊവ്വാഴ്ച രാത്രിയിലാണ് മൈസൂരിലേക്ക് ഇരുവരും പാഴ്‌സല്‍ സാധനം കൊണ്ടുവരാനായി പുറപ്പെട്ടത്. അണങ്കൂരിലെ റിക്ഷസ്റ്റാന്‍ഡിലെ റിക്ഷാഡ്രൈവറായ ജുനൈദ് പലപ്പോഴും കര്‍ണാടക ട്രിപ്പിന് അസ് ഹറുദ്ദീനൊപ്പമുണ്ടാകുമായിരുന്നു. അബ്ദുല്‍ ലത്തീഫ് ആയിശ ദമ്പതികളുടെ മകനാണ് ജുനൈദ്. ഉളിയത്തടുക്കയിലെ തസ്‌നിയാണ് ഭാര്യ. ഇബ്‌നു സബാന, നസീമ, മുസ്സമ്മില്‍ എന്നിവര്‍ സഹോദരങ്ങളാണ്. ഉളിയത്തടുക്ക എസ്.പി നഗറിലെ ഉസ്മാന്‍ ഖദീജ ദമ്പതികളുടെ മകനാണ് അസ് ഹറുദ്ദീന്‍. സിക്കന്തര്‍, ഫൈസല്‍, ഇര്‍ഫാന്‍, താഹിറ, മുബീന, ഷഹല, റാഹില എന്നിവര്‍ സഹോദരങ്ങളാണ്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം രാത്രിയോടെ കാസര്‍കോട്ടെത്തിക്കും.

0Shares