
തിരുവനന്തപുരം : കെ.എസ്ആര്‍.ടി.സിയെ കൈയ്യൊഴിഞ്ഞിട്ടില്ലെന്ന് ധനമന്ത്രി തോമസ് ഐസക്ക്. കെ.എസ്ആര്‍.ടി.സിയെ സഹായിക്കില്ലെന്ന് സര്‍ക്കാര്‍ പറഞ്ഞിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി. വിഷയത്തില്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവങ്മൂലം ധനമന്ത്രി തള്ളുകയും ചെയ്തു. ആവശ്യമായ സഹായം ചെയ്യുന്നുണ്ട്. അത് ഇനിയും തുടരും. സ്വന്തം കാലില്‍ നില്‍ക്കാന്‍ കെ.എസ്ആര്‍.ടി.സിയെ പ്രാപ്തമാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം.

അടുത്ത രണ്ട് വര്‍ഷം കെ.എസ്ആര്‍.ടിക്ക് 1000 കോടി പണമായി നല്‍കുമെന്നും ഡോ. തോമസ് ഐസക്ക് പറഞ്ഞു. പുനരുദ്ധാരണ പാക്കേജല്ലാതെ കെ.എസ്ആര്‍.ടി.സിക്ക് മുന്നില്‍ എളുപ്പവഴികളില്ല. ശമ്പളം, ഡീസല്‍ ചെലവുകള്‍ കൂടിയതാണ് പെന്‍ഷന്‍ കുടുശിക വരാന്‍ കാരണം. അതേസമയം ശമ്പളം പെന്‍ഷന്‍ ബാധ്യത സര്‍ക്കാരിന് ഏറ്റെടുക്കുന്നതിന് പരിമിതികളുണ്ടെന്നും ധനമന്ത്രി പറഞ്ഞു.
ഗതാഗത വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ് മൂലത്തിലാണ് കെ.എസ്ആര്‍.ടി.സിയുടെ സാമ്പത്തിക ബാധ്യത ഏറ്റെടുക്കാനാകില്ലെന്ന് വ്യക്തമാക്കിയത്. സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സാധ്യമായ എല്ലാ സഹായവും ചെയ്തുകഴിഞ്ഞുവെന്നും ഇനി ഒന്നും ചെയ്യാനില്ലെന്നുമാണ് സര്‍ക്കാരിന്റെ വാദം. 2015 മുതല്‍ സര്‍ക്കാര്‍ കെ.എസ്ആര്‍.ടി.സിക്ക് സാമ്പത്തിക സഹായം നല്‍കുന്നുണ്ട്. നിലവില്‍ ഓരോ മാസവും 30 കോടി വീതം സാമ്പത്തിക സഹായമാണ് നല്‍കി വരുന്നത്.
