കൊച്ചി: അഴീക്കോട് എം.എല്‍.എ കെ.എം ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കി. എം.വി നികേഷ് കുമാര്‍ നല്‍കിയ പരാതി പരിഗണിച്ചാണ് കോടതി ഉത്തരവ്. തെരഞ്ഞെടുപ്പില്‍ വര്‍ഗീയ പ്രചാരണം നടത്തിയെന്നായിരുന്നു പരാതി. ആറ് വര്‍ഷത്തേക്ക് കോടതി അയോഗ്യത വിധിച്ചത്. എം.വി നികേഷ് കുമാര്‍ അമുസ്ലീമാണെന്നും അതിനാല്‍ നികേഷിന് വോട്ട് ചെയ്യരുതെന്നും അഭ്യര്‍ഥിച്ച് ഷാജി നോട്ടീസ് വിതരണം ചെയ്തിരുന്നു. നൂറോളം നോട്ടീസ് പോലിസ് കണ്ടെടുത്തിരുന്നു. തെരഞ്ഞെടുപ്പ് ചട്ടം പരസ്യമായി ലംഘിക്കുന്ന രീതിയിലായിരുന്നു ഷാജി പ്രചരണം നടത്തിയത്.
അഴീക്കോട് മണ്ഡലത്തില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്താനും ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. അതേസമയം വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് ഷാജി വ്യക്തമാക്കി. 2011 മുതല്‍ അഴീക്കോട് നിയമസഭാമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് എം.എല്‍.എയാണ് കെ.എം. ഷാജി.നേരത്തേ കണിയാമ്പറ്റ പഞ്ചായത്ത് പ്രസിഡന്റും സ്റ്റേറ്റ് യൂത്ത് ലീഗ് പ്രസിഡന്റും കോഴിക്കോട് സര്‍വകലാശാല ചെയര്‍മാനുമായിരുന്നിട്ടുണ്ട്.
കെ.എം ഷാജി എം.എല്‍.എ അയോഗ്യനെന്ന് ഹൈക്കോടതി; വീണ്ടും തെരഞ്ഞെടുപ്പ് നടത്തണം