കോട്ടയം: കെവിന്‍ വധക്കേസ് ദുരഭിമാനക്കൊലപാതകമായി പരിഗണിക്കണമെന്ന പ്രോസിക്യൂഷന്‍ വാദം കോട്ടയം സെഷന്‍സ് കോടതി അംഗീകരിച്ചു. ആറ് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കും. വിദ്യാഭ്യാസപരമായും സാമൂഹികപരമായും ഉയര്‍ന്ന കേരളത്തില്‍ ജാതിയുടെ പേരിലുണ്ടായ ആദ്യത്തെ കൊലപാതകമാണെന്നായിരുന്നു സര്‍ക്കാര്‍ അഭിഭാഷകന്റെ വാദം. 2018 ലെ ശാന്തി വാഹിനി കേസ് പോലെ, കെവിന്‍ കേസും പരിഗണിക്കണമെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. ഈ ആവശ്യം അംഗീകരിക്കുന്നത് കേസില്‍ മുന്‍വിധിയുണ്ടാക്കാന്‍ ഇടയാക്കുമെന്നായിരുന്നു പ്രതിഭാഗത്തിന്റെ മറുവാദം. നട്ടാശേരി പ്ലാത്തറ ജോസിന്റെ മകന്‍ കെവിനെ (24) നീനുവിനെ പ്രണയിച്ചു വിവാഹം കഴിച്ചതിലുള്ള ദുരഭിമാനം മൂലം കെവിന്റെ ബന്ധുക്കള്‍ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയെന്നാണു കേസ്. 
മെയ് 28-നാണ് കോട്ടയത്തെ ചാലിയേക്കര ആറ്റില്‍ നിന്ന് കെവിന്റെ മൃതദേഹം കണ്ടെത്തുന്നത്. തലേന്ന് ഭാര്യ നീനുവിന്റെ സഹോദരനടക്കം കാറിലെത്തിയ നാലംഗസംഘം കെവിനെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. മര്‍ദ്ദിച്ച ശേഷം കെവിനെ ആറ്റില്‍ തള്ളിയിടുകയായിരുന്നെന്നാണ് പൊലീസ് നിഗമനം. കെവിന്റേത് മുങ്ങിമരണമാണെന്നായിരുന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ഒന്നാം പ്രതിയും നീനുവിന്റെ സഹോദരനുമായ ഷാനു, അഞ്ചാം പ്രതിയും നീനുവിന്റെ പിതാവുമായ ചാക്കാ ജോണ്‍ എന്നിവര്‍ ഉള്‍പ്പെടെ 10 പേര്‍ ഇപ്പോഴും റിമാന്‍ഡിലാണ്. കെവിന്റെ പിതാവ് ജോസഫ് ജേക്കബ് വാദം കേള്‍ക്കാന്‍ കോടതിയിലെത്തിയിരുന്നു.