
കോട്ടയം: കെവിന്‍ വധക്കേസില്‍ സസ്പെന്‍ഷനിലായിരുന്ന എസ്. ഐ ഷിബുവിനെ സര്‍വ്വീസില്‍ തിരിച്ചെടുത്തു. കെവിൻ വധക്കപ്പെട്ടപ്പോൾ ഗാന്ധിനഗർ എസ്. ഐ ആയിരുന്നു ഷിബു.

സസ്പെൻഷനിലായിരുന്ന ഷിബുവിനെ ഔദ്യോഗിക കൃത്യവിലോപത്തിന് സർവ്വീസിൽ നിന്ന് പിരിച്ചു വിടാൻ നോട്ടീസ് നൽകിയിരുന്നു. എന്നാല്‍ ഷിബു നൽകിയ വിശദീകരണത്തെ തുടർന്നാണ് കൊച്ചി റെയ്ഞ്ച് ഐ.ജി സർവ്വീസിൽ തിരികെയെടുത്തത്. തീരുമാനത്തിനെതിരെ കെവിന്‍റെ ഭാര്യ നീന് ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങള്‍ പരാതി നല്‍കി.
