കെവിന്‍ കൊലപാതകം; പത്ത് പ്രതികള്‍ക്കും ഇരട്ട ജീവപര്യന്തം; വധശിക്ഷ നല്‍കാത്തത് പ്രതികളുടെ പ്രായം പരിഗണിച്ചെന്ന് കോടതി

  • Post category:news
  • Reading time:1 min read
You are currently viewing കെവിന്‍ കൊലപാതകം; പത്ത് പ്രതികള്‍ക്കും ഇരട്ട ജീവപര്യന്തം; വധശിക്ഷ നല്‍കാത്തത് പ്രതികളുടെ പ്രായം പരിഗണിച്ചെന്ന് കോടതി

കെവിന്‍ കൊലപാതകക്കേസില്‍ ശിക്ഷ വിധിച്ച് കോടതി. പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തമാണ് വിധിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയെന്ന് കോടതി പറഞ്ഞു. കേസ് പരിഗണിച്ച കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. കുറ്റക്കാരെന്ന് കണ്ടെത്തിയ പത്ത് പ്രതികള്‍ക്കാണ് ജീവപര്യന്തം ലഭിച്ചത്.

പ്രതികള്‍ 40,000രൂപ പിഴയും ഒടുക്കണം. വധശിക്ഷ നല്‍കാത്തത് പ്രതികളുടെ പ്രായം പരിഗണിച്ചാണെന്നും കോടതി പറഞ്ഞു. ഒരുലക്ഷം രൂപ മുഖ്യസാക്ഷി അനീഷിന് നല്‍കണം. ബാക്കി തുക നീനുവിനും കെവിന്‍റെ അച്ഛനും നല്‍കണം. പ്രതികള്‍ മുന്‍പ് ക്രിമിനല്‍ കേസില്‍ പെട്ടിട്ടില്ലെന്നതും ശിക്ഷ കുറയാന്‍ കാരണമായി.

കഴിഞ്ഞ മെയ് മാസത്തിലാണ് കെവിന്‍ കൊല്ലപ്പെടുന്നത്. പ്രതികളില്‍ നീനുവിന്‍റെ സഹോദരനും ഉള്‍പ്പെടുന്നുണ്ട്. കഴിഞ്ഞ ദിവസം അച്ഛന്‍ ചാക്കോയെ കോടതി വെറുതെവിട്ടിരുന്നു. നാല് പേരെയാണ് വെറുതെവിട്ടത്.
കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമായി പരിഗണിച്ച് പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്.

 

0Shares