
കുണ്ടംകുഴി/ കാസര്‍കോട്: കേരളത്തിന്‍റെ സമര പന്ഥാവിലെ കൂത്തുപറമ്പ് രക്തസാക്ഷിത്വത്തിന്‍റെ 25-ാം വാർഷിക ഭാഗമായി ഡി.വൈ.എഫ്.ഐ കുണ്ടംകുഴി നോർത്ത് മേഖല കമ്മിറ്റി ഉത്തരമേഖല വടംവലി മത്സരം സംഘടിപ്പിക്കുന്നു.

2019 നവംബർ 24ന് വൈകുന്നേരം 6 മണി മുതൽ കുണ്ടംകുഴി സഖാവ് ടി.ടി മന്ദിരത്തിന് സമിപം നടക്കും. പ്രമുഖ ടീമുകൾ മാറ്റുരക്കും. ഡി.വൈ.എഫ്. ഐ. ജില്ലാ സെക്രട്ടറി സി.ജെ സജിത്ത് ഉദ്ഘാടനം ചെയ്യും. വിജയികൾക്ക് ക്യാഷ് അവാർഡും ട്രോഫിയും നൽകും.
